'ഏതു ടീമിനെ നേരിടണമെന്നത് വിഷയമല്ല, പരമാവധി ഒരുങ്ങിയിരിക്കുക എന്നതാണ് പ്രധാനം'; സെമി പോരാട്ടത്തെ കുറിച്ച് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍

സെമി ഫൈനലില്‍ ഏതു ടീമിനെ നേരിടണമെന്നത് വലിയ വിഷയമല്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകൊമാനോവിച്ച്. സെമിഫൈനലില്‍ ആരായാലും തങ്ങള്‍ പരമാവധി തയ്യാറെടുക്കുമെന്നും ഏറ്റവും മികച്ചത് പുറത്തെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഏതു ടീമിനെ നേരിടണം എന്ന ചിന്തയില്‍ കാര്യമില്ല. കാരണം ഫൈനലില്‍ കടക്കണമെങ്കില്‍ രണ്ട് ടീമുകളെ തോല്‍പ്പിക്കണമെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ ഏതു ടീമിനെ നേരിടണമെന്നത് വിഷയമല്ല. കാരണം ഇപ്പോള്‍ ആ ടീമുകളിലൊന്നിനെ നേരിടുന്നതില്‍ ചിന്തിക്കേണ്ടത് ഗുണനിലവാരത്തെക്കുറിച്ചാണ്. ആ പോരാട്ടത്തെക്കുറിച്ചാണ്. ഇവയെല്ലാം വ്യത്യാസം വരുത്തുന്ന ചെറിയ വിശദാംശങ്ങളെക്കുറിച്ചാണ്.’

‘അതുകൊണ്ട് ഏതു ടീമാണ് എന്നതില്‍ കാര്യമില്ല. ആരായാലും ഞങ്ങള്‍ പരമാവധി തയ്യാറെടുക്കും. പിച്ചില്‍ തെളിയിക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഞങ്ങള്‍ ചെയ്യും, മികച്ചത് പ്രതീക്ഷിക്കാം’ ഇവാന്‍ വുകൊമാനോവിച്ച് പറഞ്ഞു.

 

സെമി ഫൈനലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികളെക്കുറിച്ച് ഇന്ന് നടക്കുന്ന എടികെ മോഹന്‍ ബഗാന്‍ ജംഷഡ്പുര്‍ എഫ്‌സി മത്സരത്തിന് ശേഷം വ്യക്തമാകും.