ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ വേദി നിശ്ചയിച്ചു; കോവിഡ് വെല്ലുവിളിയെ ഇക്കുറി മറികടക്കുമോ?

2023 ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഫൈനലിന്റെ വേദിയായി തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബുളിനെ യുവേഫ നിശ്ചയിച്ചു. തുടര്‍ച്ചയായ രണ്ടു തവണ യൂറോപ്യന്‍ ക്ലബ്ബ് ഫുട്ബോളിലെ കലാശക്കപ്പോരാട്ടത്തിന് കളമൊരുക്കാനുള്ള അവസരം നഷ്ടമായ ഇസ്താംബുളിന് ഇക്കുറി ദൗര്‍ഭാഗ്യത്തെ മറികടക്കാന്‍ സാധിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കോവിഡ് പ്രതിസന്ധിയാണ് രണ്ടുവട്ടവും ഇസ്താംബുളിന് വിനയായത്.

2020 ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് ഇസ്താംബുള്‍ ആയിരുന്നു വേദിയാകേണ്ടിയിരുന്നത്. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ പോര്‍ച്ചുഗലിലെ ലിസ്ബണിലേക്ക് മാറ്റി. യോഗ്യരായ എട്ട് ടീമുകളെ ഉള്‍പ്പെടുത്തി മത്സരങ്ങളെല്ലാം ലിസ്ബണിലാണ് നടത്തിയത്.

Champions League Final Analysis: Tinkering Guardiola too clever for his own  good | Football News - Hindustan Times

ഇംഗ്ലീഷ് ക്ലബ്ബുകളായ ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും നേര്‍ക്കുനേര്‍ നിന്ന കഴിഞ്ഞ സീസണിലെ ഫൈനലിനും ഇസ്താംബുളിനെയാണ് വേദിയായി തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ പിന്നീട് പോര്‍ച്ചുഗലിലെ പോര്‍ട്ടോയിലേക്ക് മാറ്റേണ്ടിവന്നു.

Every UEFA Champions League winning team - Kick Daddy

2022ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലും 2024ലേത് വെംബ്ലിയിലും 2025ലേത് ജര്‍മ്മനിയിലെ മ്യൂണിച്ചിലും നടത്താന്‍ യുവേഫ തീരുമാനിച്ചിട്ടുണ്ട്.