ജെഴ്‌സി മാറും, നിര്‍ണ്ണായക മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ഇറങ്ങുക ഇങ്ങനെ

കൊച്ചി : ഐഎസ്എല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തിയ ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണ്ണായക പോരാട്ടം. ജംഷെഡ്പൂര്‍ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. മത്സരത്തില്‍ മൈതാനത്ത് ബ്ലാസ്റ്റേഴ്‌സ് കറുത്ത കുതിരകളാകും.

ബ്ലാസ്റ്റേഴ്‌സിന്റെ എവേ ജേഴ്‌സിയായ കറുപ്പ് നിറത്തിലുള്ള ജേഴ്‌സി അണിഞ്ഞാകും ബ്ലാസ്റ്റേഴ്സ് കളിക്കുക. ജനുവരി 25ന് ഗോവയില്‍ നടക്കുന്ന മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സ് ഇതേ ജേഴ്‌സി ധരിച്ചാകും ഇറങ്ങുക.

നേരത്തെ ഐഎസ്എല്ലില്‍ സമനിലയിലും തോല്‍വിയിലും കുരുങ്ങിയ കേരള ടീം കഴിഞ്ഞ രണ്ട് മത്സരത്തിലും വിജയിച്ചിരുന്നു. ഹൈദരാബാദ് എഫ്‌സിക്കെതിരെ കൂറ്റന്‍ വിജയം നേടിയും കരുത്തരായ എടിക്കെയെ അവരുടെ ഹോം ഗ്രൗണ്ടില്‍ പരാജയപ്പെടുത്തിയും തിരിച്ചുവരവിന്റെ പാതയിലാണഅ കേരള ബ്ലാസ്റ്റേഴ്സ്.