നിര്‍ഭാഗ്യം വേട്ടയാടി, ഇഞ്ചുറി ദുരന്തത്തില്‍ ഗോവയ്‌ക്കെതിരെ ബ്ലാസ്‌റ്റേഴ്‌സിന് സമനില

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് – എഫ്‌സി ഗോവ മത്സരം സമനിലയില്‍. പത്തുപേരായി കളിച്ചിട്ടും ഇഞ്ചുറി ടൈമില്‍ ഗോവ സ്വന്തമാക്കിയ ഗോളാണ് ജയമുറപ്പിച്ച ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ കുരുക്കിയത്.

ബ്ലാസ്റ്റേഴ്‌സിനായി സ്പാനിഷ് താരം സെര്‍ജിയോ സിന്‍ഡോയ്ക്കയും കാമറൂണ്‍ താരം റാഫേല്‍ മെസി ബോളിയും ഗോള്‍ നേടി. ഗോവയ്ക്കായി സെനഗല്‍ താരം സെര്‍ജിന്‍ മുര്‍ത്തതാ ഫാളും റോഡ്രിഗസും ആണ് ഗോളുകള്‍ സ്വന്തമാക്കിയത്.

എന്നാല്‍ മത്സരത്തിന്റെ 53ാം മിനിറ്റില്‍ ഒഗ്്ബച്ചേയെ ഫൗള്‍ ചെയ്തതില്‍ ഗോള്‍ നേടിയ ഗോവന്‍ താരം മുര്‍ത്താസയ്ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചെങ്കിലും പൊരുതി കയറിയ ഗോവ സമനില പിടിച്ച് വാങ്ങുകയായിരുന്നു.

മത്സരം തുടങ്ങിയത് തന്നെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളോട് കൂടിയായിരുന്നു. ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച ത്രോയില്‍ സ്പാനിഷ് താരം സെര്‍ജിയോ സിന്‍ടോണിക്കായാണ് ബ്ലാ്‌സ്‌റ്റേഴ്‌സിനായി ഗോള്‍ നേടിയത്. ഗോവന്‍ പ്രതിരോധത്തിലെ പിഴവാണ് ഗോളില്‍ കലാശിച്ചത്.

എന്നാല്‍ 41ാം മിനിറ്റില്‍ ഗോവ ഗോള്‍ മടക്കി. സെനഗല്‍ താരം സെര്‍ജിയോ മൊര്‍ത്താദാ ഫാള്‍ ആണ് ഗോവയ്ക്കായി ഗോള്‍ നേടിയത്. 59ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിനായി മെസി ഗോള്‍ സ്വന്തമാക്കി. പ്രശാന്തിന്റെ ബോക്‌സിലേക്കുളള പാസ് മെസി ഗോളാക്കുകയായിരുന്നു. എന്നാല്‍ 90ാം മിനിറ്റില്‍ റോഡ്രിഗസ് ഗോള്‍ നേടിയതോടെ ജയമിച്ച ബ്ലാസ്‌റ്റേഴ്‌സ് സമനില കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു.

20000 കാണികളാണ മത്സരം വീക്ഷിക്കാന്‍ കൊച്ചിയിലെത്തിയത്. ഇതോടെ പോയന്റ് പട്ടികയില്‍ ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ഒന്‍പതാം സ്ഥാനത്ത് തുടരുകയാണ്.