അടിയ്ക്ക് തിരിച്ചടി, ആദ്യ പകുതി ഗോവയും ബ്ലാസ്‌റ്റേഴ്‌സും സമനിലയില്‍

ഐഎസ്എല്ലില്‍ നിര്‍ണ്ണായ മത്സരമാണ് കൊച്ചിയില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് കളിക്കുന്നത്. കരുത്തരായ എഫ്‌സി ഗോവയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍. മത്സരം ജയിച്ച് പോയന്റ് പട്ടികയില്‍ മുന്നേറാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമിയ്ക്കുക.

നിലവില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയും സഹിതം നാല പോയന്റുമായി ഒന്‍പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. എഫ്‌സി ഗോവയാകട്ടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും രണ്ട് സമനിലയും എട്ട് പോയന്റുമായി പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. പ്ലേഓഫ് സാധ്യത നിലനിലനിര്‍ത്തമെങ്കില്‍ മത്സരത്തില്‍ വിജയം ഇരുടീമുകള്‍ക്കും അനിവാര്യമാണ്.

മത്സര വിശേഷങ്ങളിലൂടെ:

  • അടിയ്ക്ക് തിരിച്ചടി, സമനില പിടിച്ച് ഗോവ, 41ാം മിനിറ്റിലാണ് ഗോവ ഗോള്‍ മടക്കിയത്. സെനഗല്‍ താരം സെര്‍ജിയോ മൊര്‍ത്താദാ ഫാള്‍ ആണ് ഗോവയ്ക്കായി ഗോള്‍ നേടിയത്.

* ഒന്നാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഗോള്‍. ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച ത്രോയില്‍ സ്പാനിഷ് താരം സെര്‍ജിയോ സിന്‍ടോണിക്കായാണ് ബ്ലാ്‌സ്‌റ്റേഴ്‌സിനായി ഗോള്‍ നേടിയത്. ഗോവന്‍ പ്രതിരോധത്തിലെ പിഴവാണ് ഗോളില്‍ കലാശിച്ചത്.

* ഗോവയുടെ കിക്കോഫോടെ മത്സരത്തിന് തുടക്കം