കേരളത്തിന്റെ നെഞ്ച് തകര്‍ത്ത് ചെര്‍മിതി, ബ്ലാസ്റ്റേഴ്‌സിനെതിരെ മുംബൈയ്ക്ക് ജയം

ഐഎസ്എല്‍ രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി. മുംബൈ ഇന്ത്യന്‍സ് ഒരു ഗോളിനാണ് കേരള ടീമിനെ തോല്‍പിച്ചത്. 82ാം മിനിറ്റില്‍ മുംബൈയ്ക്കായി തുനീഷ്യന്‍ താരം അമിന്‍ ചെര്‍മിതിയാണ് വിജയ ഗോള്‍ നേടിയത്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധത്തിലെ പിഴവുകള്‍ മുതലെടുത്താണ് തുനീഷ്യന്‍ താരം ഗോള്‍ നേടിയത്. മത്സര വിശേഷങ്ങളിലൂടെ…

*93ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഉറച്ച ഗോള്‍ മുംബൈ സിറ്റി എഫ്‌സി അമരീന്ദര്‍ സിംഗ് തട്ടിയകറ്റി.

*90ാം മിനിറ്റില്‍ കേരളത്തിന് അനുകൂലമായി നിര്‍ണ്ണായക കോര്‍ണര്‍. എന്നാല്‍ കേരള താരങ്ങള്‍ നിരാശപ്പെടുത്തി

* ഗോള്‍! 82ാം മിനിറ്റില്‍ മുബൈ എഫ്‌സിയ്ക്കായി തുനീഷ്യന്‍ താരം ചെര്‍മിതിയുടെ തകര്‍പ്പന്‍ ഗോള്‍. കേരള പ്രതിരോധ നിരയുടെ പാളിച്ചയാണ് ഗോളിന് വഴിവെച്ചത്. കേരള -0 മുംബൈ-1

* 77ാം മിനിറ്റില്‍ മറ്റൊരു മലയാളി താരം സഹല്ഡ അബ്ദുസമദ് കളത്തില്‍. പ്രശാന്തിന് പകരമാണ് സഹല്‍ കളത്തിലിറങ്ങിയത്

* 67ാം മിനിറ്റില്‍ കേരളത്തിന്റെ രണ്ടാമത്തെ മാറ്റം. സ്പാനിഷ് മിഡ് ഫീല്‍ഡര്‍ സെര്‍ജിയോ ചിന്ദോനിച്ചയ്ക്ക് പകരം കാമറൂണിന്റെ റാഫേല്‍ മെസി കളത്തില്‍

* 63ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് താരം ജസല്‍ കര്‍നേര്‍നോ 30 വാര അകലെ നിന്ന് തൊടുത്ത ഷോട്ട് ഗോള്‍ പോസ്റ്റില്‍ തൊട്ടിയുരുമി പുറത്തേയ്ക്ക്

*61ാം മിനിറ്റില്‍ മുംബൈ താരം സൗവിക്ക് ചക്രവര്‍ത്തിയ്ക്ക് മഞ്ഞക്കാര്‍ഡ്

* 54ാം മിനിറ്റില്‍ കേരളത്തിന്റെ സബ്സ്റ്റിട്ടൂട്ട്.നാര്‍സേരിയ്ക്ക് പകരം രാഹുല്‍ പ്രവീണ്‍ കളിക്കളത്തില്‍

*45ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് താരം മുസ്തഫയ്ക്ക് മഞ്ഞക്കാര്‍ഡ്

* 43ാ മിനിറ്റില്‍ ഗോളിന് തൊട്ടടുത്ത് കേരളം. ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് ബ്ലാസ്റ്റേഴ്‌സ് താരം ഫില്‍ഹോ ഹെഡ് ചെയ്‌തെങ്കിലും നിര്‍ഭാഗ്യം കൊണ്ട് ഗോളായില്ല. തുടര്‍ന്ന് ലഭിച്ച ഫ്രീകിക്കും ഫില്‍ഹോ ഗോളിന് അടുത്തെത്തിയെങ്കിലും നിര്‍ഭാഗ്യം പിന്നെയും ബ്ലാസ്റ്റേഴ്‌സിന് ഒപ്പമായിരുന്നു

*39ാം മിനിറ്റില്‍ മുംബൈ സിറ്റി എഫ്‌സി പ്രതിരോധ നിര താരം മാത്യൂ ഗാര്‍ജിക്ക് മഞ്ഞകാര്‍ഡ് കണ്ടു. ബ്ലാസ്‌റ്റേഴ്‌സ് താരം ഹരിചരണ്‍ നാര്‍സറിയെ ഫൗള്‍ ചെയ്തതിനാണ് മഞ്ഞകാര്‍ഡ്..

* 35ാം മിനിറ്റില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ താരം സ്ലര്‍ലൂന്റെ തലകൊണ്ടുളള തകര്‍പ്പന്‍ പ്രതിരോധം. മുബൈ സിറ്റി താരം പായിച്ച വെടിയുണ്ട കണക്കെയുളള ഷോട്ടാണ് നെതര്‍ലന്‍ഡ് താരം അവിശ്വസനീയമായി തലകൊണ്ട് തട്ടിയകറ്റിയത്.

*28ാം മിനിറ്റില്‍ കേരള ഗോള്‍ കീപ്പര്‍ ബിലാല്‍ ഹുസൈന്‍ ഖാന്‍ ഉയര്‍ന്ന് വന്ന പന്ത് പിടിക്കുന്നതില്‍ പരാജയപ്പെട്ടെങ്കിലും അപകടമൊന്നും സംഭവിച്ചില്ല

* 23ാം മിനിറ്റില്‍ കേരളത്തിന് അനുകൂലമായ ഫ്രീകിക്ക്. മുബൈ താരം സൗരിക്ക് ചക്രബര്‍ത്തി ബ്ലാസ്റ്റേഴ്്്‌സ് താരം ചരണ്‍ നാര്‍സരി ഫൗള്‍ ചെയ്തതിനായിരുന്നു കേരളത്തിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചത്. സൗരിക്ക് എടുത്ത കിക്ക് തലനാരിഴക്കാണ് ഗോളാകാതെ പോയത്

* 21ാം മിനിറ്റില്‍ മുംബൈയ്ക്ക് അനുകൂലമായ ഫ്രീകിക്ക്. ഫ്രഞ്ച് താരം ഒക്ബച്ചേയുടെ ഷോട്ട് തലനാരിഴക്ക് ഗോളാകാതെ പോയി.

* 19ാം മിനിറ്റില്‍ കളിയിലെ ആദ്യ കോര്‍ണര്‍ പിറന്നു. മുംബൈയ്ക്കായി കോര്‍ണര്‍ ലഭിച്ചത്. തുനീഷ്യന്‍ താരം മുഹമ്മദ് ലര്‍ബിയെടുത്ത കോര്‍ണര്‍ കിക്ക് അവര്‍ക്ക് മുതലാക്കാനായില്ല.

* 18ാം മിനറ്റില്‍ മുംബൈ സിറ്റി എഫ്‌സി താരം ഡിയാഗോ ഒലിവേരിയയുടെ ഷോട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ ബിലാല്‍ ഹുസൈന്‍ ഖാന്‍ തട്ടിയകറ്റി.

* കളിയില്‍ മുംബൈ സിറ്റി എഫ്‌സിയുടെ മേധാവിത്വം. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തില്‍

* 20ാം സെക്കന്റില്‍ തന്നെ ആദ്യ മുന്നേറ്റം കേരളത്തിന്റേത്.