ഗോവയുടെ ജയം;ബ്ലാസ്‌റ്റേഴ്‌സ് പ്രതീക്ഷയ്ക്ക് തിരിച്ചടി

ഗോവയില്‍ ഫത്തോര്‍ഡ സ്റ്റേഡിയത്തില്‍ ജംഷഡ്പൂരിന് എഫ് സി ഗോവയോട്  തോല്‍വി. ഇന്നലത്തെ തോല്‍വിയോടെ ഏഴാം സ്ഥാനത്ത് തന്നെ ജംഷദ്പൂര്‍ തുടരും. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഗോവയുടെ ഇന്നലത്തെ ജയം.ലാന്‍സറോട്ടയുടെ ഇരട്ട ഗോളുകളാണ് എഫ് സി ഗോവയ്ക്ക് വിജയം സമ്മാനിച്ചത്.

ഗോവ ജയിച്ചതോടെ ് 16 പോയിന്റുമായി നാലാം സ്ഥാനത്താണ് ഗോവ. 11 പോയന്റുമായി 6-ാമതാണ് ബ്ലാസ്‌റ്റേഴ്‌സ്.ഗോവയുടെ ജയം ബ്ലാസ്‌റ്റേഴ്‌സിന് നിരാശയുണ്ടാക്കിയെങ്കിലും ജംഷഡ്പൂരിന്റെ തോല്‍വി കാരളത്തിന് ആശ്വാസമായി. ജംഷഡ്പൂര്‍ ജയിച്ചിരുന്നെങ്കില്‍ 13 പോയിന്റുമായി കേരളത്തെ മറികടന്ന് ആറാംസ്ഥാനത്തേക്ക് അവര്‍ എത്തിയേനെ. കേരളത്തെ സംബന്ധിച്ച് ജംഷഡ്പൂര്‍ തോറ്റത് നന്നായെങ്കിലും ഇരുടീമും സമനിലയില്‍ പിരിയുന്നതായിരുന്നു നല്ലത്. പ്ലേഓഫിലേക്ക് കേരളത്തിന് കൂടുതല്‍ വെല്ലുവിളികളാണ് ഗോവ-ജംഷഡ്പൂര്‍ മത്സരത്തോടെ സംജാതമായിരിക്കുന്നത്