തുടക്കത്തിലെ ഞെട്ടിച്ച് പുതിയ കോച്ച്, ജോബിയും സഹലും സാധ്യതാ ടീമില്‍

കിംഗ്‌സ് കപ്പിനുളള ഇന്ത്യയുടെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് പുതിയ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച്. 37 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളി താരങ്ങളായ ജോബി ജസ്റ്റിനും സഹല്‍ അബ്ദുസമദും ഇടം പിടിച്ച ടീമിനെ ഏറെ ആവേശത്തോടെയാണ് ഫുട്‌ബോള്‍ ലോകം സ്വാഗതം ചെയ്യുന്നത്.

ജോബി ജസ്റ്റിന്‍ ഇതാദ്യമായാണ് ഇന്ത്യയുടെ സാധ്യതാ ടീമില്‍ ഇടം പിടിക്കുന്നത്. ഈസ്റ്റ് ബംഗാളിനായി നടത്തിയ മികച്ച പ്രകടനമാണ് ജസ്റ്റിന് തുണയായത്. സഹല്‍ നേരത്തേയും ഇന്ത്യന്‍ ക്യാമ്പില്‍ ഉണ്ടായിട്ടുണ്ടെങ്കിലും അന്തിമ സ്ക്വാഡില്‍ ഇടം പിടിച്ചിട്ടില്ല.

അതെസമയം മറ്റൊരു മലയാളി താരം ആഷിഖ് കുരുണിയനെ സാധ്യത ാടീമില്‍ ഉള്‍പ്പെടുത്തിയില്ല. പരിക്കാണ് താരത്തിന് വിനയായത്.

സൂസൈരാജ്, ബ്രണ്ടര്‍ ഫെര്‍ണാണ്ടസ്, രാഹുല്‍ ബെഹ്‌കെ തുടങ്ങിയ താരങ്ങളും ടീമില്‍ തിരിച്ചെത്തി. സുനില്‍ ഛേത്രിയും സന്ദേശ് ജിങ്കനുമെല്ലാം ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ജൂണ്‍ ആദ്യ വാരം തായ്‌ലന്‍ഡിലാണ് കിംഗ്‌സ് കപ്പ് നടക്കുക.