നീ എന്റെ പണി കളയാൻ വന്നതല്ലേടാ ഗോളി, കീപ്പിംഗ് മാത്രമാണേൽ എനിക്ക് ഒരു ത്രില്ലില്ല; അപൂർവ റെക്കോഡ്

ഒരു ഫുട്ബോൾ മത്സരത്തിൽ സ്കോർ ചെയ്യുമെന്ന് ആരും വിചാരിക്കാത്ത ഒരു കളിക്കാരനുണ്ടെങ്കിൽ അത് ഗോൾകീപ്പറാണ്. യഥാർത്ഥത്തിൽ, മറ്റ് ടീമിനെ സ്‌കോർ ചെയ്യുന്നതിൽ നിന്ന് അദ്ദേഹം തടയുന്നത് കാണാനാണ് ആരാധകർ ആഗ്രഹിക്കുന്നത്.

പെനാൽറ്റി ഒകെ വരുമ്പോൾ ചിലപ്പോൾ ഗോൾ കീപ്പറുമാർ കിക്കെടുക്കുന്നത് നമുക്ക് കാണാം. കഴിഞ്ഞ വര്ഷം കളിയുടെ അവസാന മിനിറ്റിൽ ലിവർപൂൾ തരാം അലിസൺ ഹെയ്ഡർ ഗോൾ നേടി ടീമിനെ വിജയിപ്പിച്ചത് വാർത്ത ആയിരുന്നു.

പെനാൽറ്റി മാത്രമല്ലാത്ത കരിയറിൽ 128 ഗോളുകൾ നേടിയ ഇതിഹാസ താരം സാവോ പോളോ ഗോൾകീപ്പർ റൊജേരിയോ സെന്റിക്ക് ഗോൾ അടിച്ച് ആഘോഷിക്കാൻ ഇഷ്ടമാണ് . ശരിയാണ്, ഇവയിൽ ചിലത് പെനാൽറ്റികളായിരുന്നു, എന്നാൽ അല്ലാതെയും താരം ഗോൾ നേടിയിട്ടുണ്ട്.

ഒരു താരം 100 ഗോളുകളിൽ കൂടുതൽ നേടാൻ ബുദ്ധിമുട്ടുമ്പോഴാണ് ഈ നേട്ടമെന്നതും ഓർക്കണം.