മെസ്സിയും റൊണാള്‍ഡൊയും ഈ താരത്തിനു മുന്നില്‍ ഒന്നുമല്ല

മെസ്സിയേയും റൊണാള്‍ഡോയേക്കാളുമൊക്കെ മികച്ച കളിക്കാരന്‍ തന്റെ ടീമിലുണ്ട് എന്ന് ഇംഗ്ലീഷ് ക്ലബ് ടോട്ടനത്തിന്റെ പരിശീലകന്‍ മൗറീസിയോ പൊക്കേറ്റിനോ.

2017 കലണ്ടര്‍ വര്‍ഷം അവസാനിക്കാറായപ്പോള്‍ തന്റെ എട്ടാമത്തെ ഹാട്രിക്കും സ്വന്തമാക്കി ടോട്ടനത്തിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍ ഗോള്‍ വേട്ടയില്‍ മെസ്സിയേ മറികടന്നിരുന്നു. 56 ഗോള്‍ സ്വന്തമാക്കിയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.

പൊക്കേറ്റിനൊയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി റൊണാള്‍ഡോ-മെസ്സി എന്നീ പേരുകള്‍ മാത്രമാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ഇപ്പോള്‍ അതല്ല. നിലവിലെ താരം കെയ്‌നാണ്. അയാളുടെ റെക്കോഡുകള്‍ നോക്കു. ആദ്യം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഷിയററുടെ റെക്കോഡ് അയാള്‍ മറി കടന്നു ,പിന്നീട് 55 ഗോളുകള്‍ സ്വന്തമാക്കി മുന്നിലുണ്ടായിരുന്ന മെസ്സിയേയും മറികടന്ന് ഗോള്‍ വേട്ടയില്‍ ഒന്നാമതായി . ഇതൊക്കെ സൂചിപ്പിക്കുന്നത് അയാള്‍ ലോകോത്തര താരമാണ് എന്നാണ്.പൊക്കെട്ടിനോ പറഞ്ഞു.

പരിശീലകന്റെ വെളിപ്പടുത്തലോട് കെയ്‌ന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. “ലോകോത്തര താരങ്ങളായ റൊണാള്‍ഡോയോടും മെസ്സിയോടും കൂടി തന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നത് തന്നെ അഭിമാനമാണ്. എന്റെ പരിശീലകന്‍ തന്നെ അങ്ങനെ പറയുന്നത് കേള്‍ക്കുമ്പോള്‍ ഏറെ സന്തോഷം.സ്‌ട്രൈക്കര്‍ പറഞ്ഞു. ജനുവരി വിന്‍ഡോയിലെ ട്രാന്‍സഫറിനേക്കുറിച്ച് താരം പ്രതികരിച്ചത് കാത്തിരിന്ന്ു കാണാം എന്നാണ്.