റോണോയ്‌ക്കൊപ്പം നെയ്മറെ കാണാന്‍ കാത്തിരിക്കുന്നുവെന്ന് റയല്‍ സൂപ്പര്‍ താരം

Gambinos Ad
ript>

കഴിഞ്ഞ സമ്മറില്‍ റെക്കോര്‍ഡ് ട്രാന്‍സ്ഫറില്‍ പിഎസ്ജിയിലെത്തിയ നെയ്മര്‍ ഈ സീസണോടു കൂടി ഫ്രഞ്ച് ക്ലബ് വിട്ട് റയലിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ വളരെയധികം ശക്തമാണ്. നെയ്മര്‍ റയലിലെത്തുമെന്നും ഇല്ലയെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെ പുറമേ താരം റയലിലേക്കെത്തണമെന്ന ചില താരങ്ങളുടെ പ്രസ്താവനയും ഫുട്‌ബോള്‍ രംഗത്ത് ചൂടുപിടിപ്പിച്ച ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ നെയ്മര്‍ റയലിലെത്തണമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത് റയലിന്റെ മുന്‍ സൂപ്പര്‍താരം ഗുട്ടിയാണ്.

Gambinos Ad

റയല്‍മാഡ്രിഡില്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പം ബ്രസീലിയിന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ കളിക്കുന്നത് കാണാനായി കാത്തിരിക്കുന്നുവെന്നാണ് മുന്‍ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ പറയുന്നത്. ‘ നെയ്മര്‍ വ്യത്യസ്തനായ കളിക്കാരനാണ്. ലോകത്തിലെ ഏറ്റവും മികച്ച 3 ഫുട്‌ബോള്‍ താരങ്ങളിലൊരാളാണ് നെയ്മര്‍. റൊണാള്‍ഡൊയ്‌ക്കൊപ്പംതന്നെ നെയ്മറും കളിക്കുന്നത് കാണാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു. ഗുട്ടി പറയുന്നു.

നേരത്തെ ബ്രസീലിയന്‍ ഇതിഹാസ താരം റൊണാള്‍ഡോയും നെയ്മറുടെ ട്രാന്‍സ്ഫറിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. റയല്‍ മികച്ച താരങ്ങള്‍ അണി നിരക്കുന്ന ടീമാണെന്നും നെയ്മറെ പോലൊരു മികച്ച താരം റയലില്‍ കളിക്കുന്നത് മികച്ച അനുഭവമാകുമെന്നും റൊണാള്‍ഡോ പറഞ്ഞു.

നിലവില്‍ പിഎസ്ജിയില്‍ മികച്ച ഫോമിലാണ് നെയ്മര്‍ കളിക്കുന്നത്. സീസണില്‍ ടീമിനായി ഇതുവരെ 27 ഗോളുകളും പതിനഞ്ച് അസിസ്റ്റും ബ്രസീലിയന്‍ താരം ടീമിനായി നേടിയിട്ടുണ്ട്. അതേസമയം പാരീസില്‍ നെയ്മര്‍ സംതൃപ്തനല്ലെന്നു റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത്തരം വാര്‍ത്തകളെ തള്ളി നെയ്മര്‍ പിന്നീട് രംഗത്തു വന്നിരുന്നു