‘റൊണാള്‍ഡോ റയല്‍ വിട്ടത് തിരിച്ചടിയാവുക മെസിക്ക്’

Gambinos Ad
ript>

ട്രാന്‍സ്ഫര്‍ വിപണിയിലെ ഊഹാപോഹങ്ങള്‍ക്ക് വിരമാമിട്ട് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിലേക്ക് ചേക്കേറിയിരിക്കുകയാണ്. 805 കോടി രൂപയ്ക്കാണ് യുവന്റസ് താരത്തെ റയല്‍ മാഡ്രിഡിലും നിന്നും സ്വന്തമാക്കിയിരിക്കുന്നത്. താരം ക്ലബ്ബ് വിടുമെന്ന് ഇക്കഴിഞ്ഞ ചാംപ്യന്‍സ് ലീഗിന് ശേഷം ഉയരാന്‍ തുടങ്ങിയ അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ വിരാമമായത്.

Gambinos Ad

Image result for messi ronaldo

അതേസമയം, ഫുട്‌ബോള്‍ ആരാധകരെ സംബന്ധിച്ച് റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടത് അത്ര സ്വീകാര്യമായിട്ടില്ല. കാരണം മറ്റൊന്നുമല്ല. ലയണല്‍ മെസി തന്നെ. റയല്‍ മാഡ്രിഡിന്റെ ഏറ്റവും വലിയ വൈരികളായ ബാഴ്‌സലോണിയില്‍ റൊണാള്‍ഡോയുടെ ഏറ്റവും മുഖ്യ മൈതാന വരി കളിക്കുന്നു എന്നതായിരുന്നു സ്പാനിഷ് ലീഗിലേക്ക് ആരാധകരെ എത്തിച്ചിരുന്ന ചെറിയ ഒരു ഘടകം. രണ്ട് താരങ്ങളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഗോളുകളിലും പ്രകടനത്തിലും കാഴ്ചവെച്ചിരുന്നത്. റൊണാള്‍ഡോ യുവന്റസിലേക്ക് പോകുന്നതോടെ ഈ താരങ്ങള്‍ ഇനി യൂറോപ്യന്‍ മത്സരങ്ങളില്‍ മാത്രമാകും നേര്‍ക്കുനേര്‍ വരുന്നത്.

Image result for giggs and ronaldo

റൊണാള്‍ഡോയും മെസിയും തമ്മിലുള്ള പോരാട്ടം ഇതോടെ അവസാനിക്കുമെന്നാണ് ആരാധകര്‍ കരുതിയിരിക്കുന്നത്. എന്നാല്‍, പോരാട്ടം കൂടുതല്‍ കനക്കുമെന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ റൊണാള്‍ഡോയ്‌ക്കൊപ്പം കളിച്ചിരുന്ന ഇതിഹാസ താരം റ്യാന്‍ ഗിഗ്‌സ് അഭിപ്രായപ്പെടുന്നത്. മെസിയോടുള്ള പോരിന്റെ ഭാഗമായാണ് റൊണാള്‍ഡോ ക്ലബ്ബ് മാറിയതെന്നും അദ്ദേഹം സൂചന നല്‍കുന്നു.

Image result for gigs and ronaldo

ഇംഗ്ലണ്ടിലും, സ്‌പെയിനിലും പോര്‍ച്ചുഗലിനായും കഴിവ് തെളിയിച്ച റൊണാള്‍ഡോയ്ക്ക് ഇനി ഇറ്റലിയിലും കഴിവ് തെളിയിച്ചാല്‍ മെസിയേക്കാള്‍ ഏറെ മുന്നിലെത്താമെന്നാണ് ഗിഗ്‌സ് ചൂണ്ടിക്കാണിക്കുന്നത്. ബാഴ്‌സലോണയുടെ അക്കാദമിയില്‍ കളിച്ച് വളര്‍ന്ന മെസി ഇതുവരെ മറ്റൊരു ക്ലബ്ബിനായി ബൂട്ടണിഞ്ഞിട്ടില്ല എന്ന കാര്യം നിലനില്‍ക്കെയാണ് റൊണാള്‍ഡോയുടെ ക്ലബ്ബ് മാറ്റത്തിന് പിന്നില്‍ ഇത്തരമൊരു വാദഗതിയുമുണ്ടെന്ന് ഗിഗ്‌സ് വ്യക്തമാക്കിയത്.

Image result for giggs and ronaldo

അതേസമയം, ഇറ്റാലിയന്‍ ക്ലബ്ബില്‍ റൊണാള്‍ഡോയ്ക്ക് കാര്യങ്ങള്‍ അത്ര ലളിതമായിരിക്കില്ലെന്നും ഗിഗ്‌സ് കൂട്ടിച്ചേര്‍ത്തു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിക്കാന്‍ സാധിക്കുന്നത് വലിയ കാര്യമാണെന്നും ഗിഗ്‌സ്.