ജര്‍മ്മന്‍ വമ്പന്‍മാരുടെ വെളിപ്പെടുത്തല്‍, ബ്ലാസ്റ്റേഴ്‌സിനെ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു

ഐഎസ്എല്ലിലെ മലയാളി ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി സഹകരണത്തിന് ഒരുങ്ങുന്നതായി വെളിപ്പെടുത്തി ജര്‍മ്മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ട്. ബ്ലാസ്‌റ്റേഴ്‌സിനെ കൂടാതെ ഐഎസ്എല്ലിലെ മറ്റൊരു ക്ലബുമായും സഹകരണത്തിന് ഡോര്‍ട്ട്മുണ്ട് ഒരുങ്ങുന്നതായാണ് സൂചന.

ഡോര്‍മുണ്ട് മാനേജിംഗ് ഡയറക്ടര്‍ കാര്‍സ്റ്റന്‍ ക്രാമന്‍ ആണ് ഇത്തരമൊരു സൂചന നല്‍കുന്നത്. ഇതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി ‘ അതെ ബ്ലാസ്റ്റേഴ്സ് ഞങ്ങളുടെ ആലോചനയിലുണ്ട് ഞങ്ങള്‍ തമ്മില്‍ സമാനതകളുമുണ്ട്. പക്ഷെ അഭ്യൂഹങ്ങള്‍ വേണ്ട.’

അതെസമയം ബ്ലാസ്റ്റേഴ്‌സുമായി സാമ്പത്തിക പങ്കാളിത്തം  ആയിരിക്കില്ല തങ്ങള്‍ക്കുണ്ടാകുന്നതെന്നും ക്രാമര്‍ കൂട്ടിചേര്‍ത്തു. സ്റ്റാര്‍ ടിവിക്കാരുമായി ചര്‍ച്ച നടത്തിയപ്പോള്‍ അവര്‍ ആദ്യം സംസാരിച്ചത് ബ്ലാസ്റ്റേഴ്സിനെ പറ്റിയാണെന്നും കാര്‍സ്റ്റന്‍ ക്രാമര്‍ പറഞ്ഞു.

ഐഎസ്എല്ലില്‍ പുതിയ സീസണ് ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഒരുപിടി മികച്ച താരങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസണില്‍ തയ്യാറെടുക്കുന്നത്.