ഫ്ളോയിഡിന്റെ കൊലപാതകം, ഫുട്‌ബോള്‍ ലോകത്തും പ്രതിഷേധം കത്തിപ്പടരുന്നു

ജോര്‍ജ് ഫ്ളോയ്ഡിന്റെ തലയില്‍ മുട്ടുകാലമര്‍ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഫുട്ബോള്‍ ലോകത്തും പ്രതിഷേധം. ബുണ്ടസ് ലിഗയില്‍ ഗോളടിച്ച ശേഷം ബൊറൂസിയ മോന്‍ചെന്‍ഗ്ലാഡ്ബാഷ് താരം മാര്‍കസ് തുറാമാണ് മുട്ടുകാലില്‍ ഇരുന്ന് തലകുമ്പിട്ട് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. ഫ്രഞ്ച് ഇതിഹാസമായ ലിലിയന്‍ തുറാമിന്റെ മകനാണ് മാര്‍കസ് തുറാം.

തുറാമിനെ കൂടാതെ ബുണ്ടസ് ലിഗ മത്സരങ്ങളില്‍ പ്രമുഖ താരങ്ങള്‍ ഒക്കെ അവരുടെ ഗോളുകള്‍ ജോര്‍ജ്ജ് ഫ്ളോയിഡിന് സമര്‍പ്പിച്ചു. ഡോര്‍ട്മുണ്ടിന്റെ താരങ്ങളായ ഹകീമിയും സാഞ്ചോയും അവര്‍ ഗോളുകള്‍ നേടിയപ്പോള്‍ ജേഴ്‌സിക്ക് അകത്ത് ഏഴുതിയ ജസ്റ്റിസ് ഫോര്‍ ജോര്‍ജ്ജ് ഫ്ളോയിഡ് സന്ദേശം ലോകത്തിന് മുന്നില്‍ വെച്ചു.

ജോര്‍ജ് ഫ്ളോയ്ഡിന്റെ പ്രതിഷേധം നിലവില്‍ അമേരിക്കയില്‍ നിന്ന് യൂറോപ്പിലേക്കും കത്തിപ്പടരുകയാണ്. അമേരിക്കയിലെ വിവധ നഗരങ്ങള്‍ക്ക് പിന്നാലെ ലണ്ടനിയും ബെര്‍ലിനിലും എല്ലാം ആളുകള്‍ പ്രതിഷേധവുമായി ഒത്തുകൂടി കഴിഞ്ഞു.

മാര്‍കസ് തുറാം മൈതാനത്ത് പ്രതിഷേധിക്കുന്ന ഫോട്ടോ ട്വീറ്റ് ചെയ്ത് അദ്ദേഹത്തിന്റെ ക്ലബായ ബൊറൂസിയ മോന്‍ചെന്‍ഗ്ലാഡ്ബാഷ് എഴുതിയത് ഇതിന് ഒരു വിശദീരണവും ആവശ്യമില്ലെന്നാണ്.

1998ലെ ലോകകപ്പ് ജേതാവായ തുറാമിന്റെ പിതാവ് ലിലയര്‍ തുറാം നിലവില്‍ വര്‍ണവെറിയ്ക്കെതിരെ പ്രതികരിക്കുന്ന സാമൂഹിക പ്രവര്‍ത്തകനും യൂണിസെഫ് അംമ്പാസിഡര്‍ കൂടിയാണ്.

കഴിഞ്ഞ ദിവസം യുഎസ് ഫുട്ബോള്‍ താരങ്ങളായ വെസ്റ്റേണ്‍ മെക്കെന്നിയും ജോര്‍ജ് ഫ്ളോയ്ഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. ജസ്റ്റിസ് ഫോര്‍ ഫ്ളോയ്ഡ് എന്ന ടീഷര്‍ട്ട് അണിഞ്ഞാണ് അദ്ദേഹം പ്രതിഷേധത്തിന്റെ ഭാഗമായത്.