ബുണ്ടസ് ലിഗയില്‍ അഞ്ച് പകരക്കാര്‍ തുടരും; എവേ ഫാന്‍സും തിരിച്ചുവരുന്നു

ജര്‍മ്മന്‍ ബുണ്ടസ് ലിഗ ഫുട്‌ബോളിന്റെ 2021-22 സീസണിലും അഞ്ച് സബ്സ്റ്റിറ്റിയൂട്ടുകളെ കളത്തിലിറക്കാന്‍ ക്ലബ്ബുകളെ അനുവദിക്കും. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് ലീഗ് അധികൃതരുടെ തീരുമാനം. കഴിഞ്ഞ സീസണിലാണ് അഞ്ച് പകരക്കാരെ അനുവദിക്കാന്‍ തുടങ്ങിയത്.

ഓഗസ്റ്റ് 27 മുതല്‍ എവേ ഫാന്‍സിന് ഗാലറിയില്‍ കളി കാണാന്‍ അവസരമൊരുക്കുന്നതാണ് ജര്‍മ്മന്‍ ഫുട്‌ബോള്‍ ലീഗിന്റെ (ഡിഎഫ്എല്‍) മറ്റൊരു പ്രധാന തീരുമാനം. മൂന്നാം റൗണ്ട് മുതല്‍ അഞ്ച് ശതമാനം ടിക്കറ്റുകള്‍ ഹോം ടീമിനെതിരേ കളിക്കുന്ന ക്ലബ്ബിന്റെ ആരാധകര്‍ക്കായി മാറ്റിവയ്ക്കും.

German Bundesliga steps out of the shadows amid COVID-19 shutdown - CGTN

കോവിഡ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ സീസണിലെ ബുണ്ടസ് ലിഗ മത്സരങ്ങളില്‍ ഭൂരിഭാഗത്തിലും കാണികളെ ഒഴിവാക്കിയിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതിന് അനുസരിച്ച് എവേ ഫാന്‍സിനെ കൂടുതല്‍ ഗാലറിയില്‍ പ്രവേശിപ്പിക്കാനാണ് നീക്കം.

How to watch German Bundesliga on UK TV, BT Sport Livestream - Interesting  Football

ഓഗസ്റ്റ് 23നാണ് ജര്‍മ്മന്‍ ഫുട്‌ബോള്‍ ലീഗിന്റെ കിക്കോഫ്. ആദ്യ മത്സരത്തില്‍ ചാമ്പ്യന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിച്ചും ബൊറൂസിയ മോണ്‍ചെന്‍ഗ്ലാഡ്ബാഷുമാണ് ഏറ്റുമുട്ടുക.