ഒന്നാമതെ അവൻ എയറിലാണ് അതിനിടയിലാണ് ഇംഗ്ലീഷിൽ അത് കൂടി കേട്ടതും; റൊണാൾഡോ ഉൾപ്പെട്ട വിവാദത്തിൽ ഫെര്‍ണാണ്ടോ സാന്‍റോസ്

ലോക കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആവേശപോരാട്ടത്തില്‍ പോര്‍ച്ചുഗലിനെ വീഴ്ത്തി ദക്ഷിണ കൊറിയ പ്രീ ക്വാര്‍ട്ടറിലെത്തിയ മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ദക്ഷിണ കൊറിയന്‍ താരം അപമാനിച്ചെന്ന് ആരോപിച്ച് പോര്‍ച്ചുഗല്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്‍റോസ്. സുബ്സ്റ്റിട്യൂഷൻ ആയിട്ട് മടങ്ങുന്നതിനിടെ റൊണാൾഡോ അസ്വസ്ഥനായിരുന്നു. റൊണാൾഡോയെ പിൻവലിച്ചത് കൊണ്ടായിരിക്കും അദ്ദേഹം അസ്വസ്ഥൻ ആയതെന്ന് കരുതിയവർക്ക് തെറ്റി, സുബ്സ്ടിട്യൂറ്റ് ആയപ്പോൾ വേഗം നടന്നു നീങ്ങാൻ പറഞ്ഞ് കൊറിയൻ താരം ദേഷ്യപ്പെട്ടപ്പോഴാണ് അസ്വസ്ഥനായത്.

ഗെയിമിന് ശേഷം സംസാരിച്ച സാന്റോസ് പറഞ്ഞു (ഇഎസ്പിഎൻ വഴി):

“കൊറിയയിൽ നിന്നുള്ള കളിക്കാരൻ വേഗം നടന്നുപോകാൻ പറഞ്ഞ് റൊണാള്ഡോയോട് ചൂടായായി., അതാണ് അവൻ ദേഷ്യപ്പെടാൻ കാരണം, എല്ലാവരും അത് കണ്ടു. കൊറിയൻ കളിക്കാരനുമായുള്ള ആശയവിനിമയം ഞാൻ കണ്ടു, അതിൽ എനിക്ക് അത്ഭുതമില്ല. പെപ്പെ കൊറിയൻ താരത്തോട് പ്രതികരിക്കുന്നതും നമ്മൾ കണ്ടു.”

മോശം വാക്കുകള്‍ കൊണ്ടാണ് ദക്ഷിണ കൊറിയന്‍ താരം ചോ റൊണാള്‍ഡോയെ പ്രകോപിപ്പിച്ചത്. ഇംഗ്ലീഷിലാണ് അയാള്‍ സംസാരിച്ചതെന്നും സാന്‍റോസ് പറഞ്ഞു. മത്സരത്തിൽ ജയിക്കാൻ ഉള്ള വ്യഗ്രതയിൽ സമയം കളയാതിരിക്കാനാണ് കൊറിയൻ താരം ഇങ്ങനെ പറഞ്ഞതെന്നും ആരാധകർ പറയുന്നുണ്ട്.

മത്സരത്തിൽ പോർച്ചുഗൽ ഒരു ഗോളിന് ലീഡ് ചെയ്തു നിൽക്കേ കൊറിയക്ക് ലഭിച്ച കോർണർ എടുത്തപ്പോൾ റൊണാൾഡോയുടെ ചുമലിൽ തട്ടി പന്ത് കിം യങ് ഗോണിന് ലഭിക്കുകയായിരുന്നു. പന്ത് ലഭിച്ചതും തകർപ്പൻ വോളിയിലൂടെ കൊറിയൻ താരം പോർച്ചുഗലിന്റെ വല കുലുക്കി. മത്സരത്തിന്റെ 27ാം മിനുട്ടിലായിരുന്നു ഗോൾ പിറന്നത്. ഈ ” അസ്സിസ്റ്റിന് ” റൊണാൾഡോ ട്രോളിൽ നിറയുന്നുണ്ട്.