യുവ താരത്തിനായി പൊരിഞ്ഞപോര്; ഏറ്റുമുട്ടുന്നത് റയലും ബാഴ്‌സയും

യൂറോപ്പിലെ ഏതൊരു ക്ലബ്ബും മോഹിക്കും നോര്‍വെയുടെ യുവ ഫോര്‍വേഡ് ഏര്‍ലിംഗ് ഹലാന്‍ഡിനെ സ്വന്തമാക്കാന്‍. ജര്‍മ്മന്‍ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്ട്മുന്‍ഡിനുവേണ്ടി ഗോളടിച്ചുകൂട്ടുന്ന ഹലാന്‍ഡിനെ റാഞ്ചാന്‍ സ്പാനിഷ് വമ്പന്‍മാരും പരമ്പരാഗ വൈരികളുമായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും കൊമ്പുകോര്‍ക്കുകയാണ്.

ഹലാന്‍ഡിനായുള്ള മത്സരത്തില്‍ റയലിനുമേല്‍ ബാഴ്‌സക്ക് മുന്‍തൂക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹലാന്‍ഡും ഏജന്റും ബാഴ്‌സയോടാണ് താല്‍പര്യം കാണിക്കുന്നതെന്ന് പറയപ്പെടുന്നു. റയലിനെക്കാള്‍ കൂടുതല്‍ മികച്ച വ്യവസ്ഥകള്‍ ബാഴ്‌സയ്ക്ക് മുന്നില്‍വയ്ക്കാനാകുമെന്ന കണക്കുകൂട്ടലാണ് ഇതിനു കാരണം.

മികച്ചൊരു സ്‌ട്രൈക്കറുടെ അഭാവം ബാഴ്‌സലോണ നേരിടുന്നുണ്ട്. സെര്‍ജിയോ അഗ്യൂറോ കരിയറിന്റെ അവസാന ഘട്ടത്തിലാണ്. കാര്‍ലോസ് ബ്രാത്‌വൈറ്റ് സ്ഥിരത കാട്ടുന്നില്ല. ലോണ്‍ താരം ലൂക്ക് ഡി ജോങ് തിളങ്ങാത്തതും പുതിയ സ്‌ട്രൈക്കറെ തിരയാന്‍ കാറ്റലന്‍ പടയെ പ്രേരിപ്പിക്കുന്നു. പക്ഷേ, സാമ്പത്തികമായ നിബന്ധകള്‍ ഹലാന്‍ഡിനെ സ്വന്തമാക്കുന്നതിന് ബാഴ്‌സയ്ക്ക് പ്രതിബന്ധം സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്.

Read more

റയലിനുവേണ്ടി കരീം ബെന്‍സേമ മിന്നിത്തിളങ്ങുന്നുണ്ട്. എങ്കിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവം നികത്താന്‍ റയലിന് ഇതുവരെ സാധിച്ചിട്ടില്ല. അതിനാല്‍ ഫ്രഞ്ച് താരം കെയ്‌ലിയന്‍ എംബാപെയെയും ഹലാന്‍ഡിനെയും പാളയത്തിലെത്തിച്ച് ടീമിന്റെ കരുത്തുകൂട്ടാനാണ് റയല്‍ പദ്ധതിയിടുന്നത്.