ലോക കപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യന്‍ സാദ്ധ്യതാ ടീമിനെ പ്രഖ്യാപിച്ചു; സഹലും ആഷിഖും ഇടംപിടിച്ചു

ലോക കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കായുള്ള ഇന്ത്യയുടെ 28 അംഗ സാദ്ധ്യത ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് ലോക കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള സാധ്യത ടീമാണിത്. ഇന്ന് വൈകുന്നേരം 28 അംഗ ഇന്ത്യന്‍ സംഘം ഖത്തറിലേക്ക് തിരിക്കും.

മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദും ആഷിഖ് കരുണിയനും സാധ്യതാ ടീമില്‍ ഇടംപിടിച്ചു. ജൂണ്‍ മൂന്ന് മുതലാണ് മത്സരങ്ങള്‍. ഖത്തറില്‍ 2023ലെ ഏഷ്യാ കപ്പിലേക്കുള്ള യോഗ്യതാ മത്സരങ്ങളും ഇന്ത്യ കളിക്കും.

ഇന്ത്യയുടെ 28 അംഗ സാദ്ധ്യത ടീം:

ഗോള്‍കീപ്പര്‍മാര്‍: ഗുര്‍പ്രീത് സിംഗ് സന്ധു, അമരിന്ദര്‍ സിംഗ്, ധീരജ് സിംഗ്

ഡിഫന്റേഴ്‌സ്: പ്രിതം കോട്ടാല്‍, രാഹുല്‍ ബെകെ, നരേന്ദര്‍ ഗെഹ്ലോട്ട്, ചിഗ്ലെന്‍സന സിങ്, സന്ദേശ് ജിങ്കന്‍, ആദില്‍ ഖാന്‍, ആകാശ് മിശ്ര, സുഭാശിഷ് ബോസ്

മിഡ് ഫീല്‍ഡേഴ്‌സ്: ഉദാന്ത സിംഗ്, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, ലിസ്റ്റന്‍ കൊളാകോ, റൗലിന്‍ ബോര്‍ഗസ്, ഗ്ലാന്‍ മാര്‍ടിന്‍സ്, അനിരുദ്ധ് താപ, പ്രണോയ് ഹല്‍ഡര്‍, സുരേഷ് സിംഗ്, അബ്ദുല്‍ സഹല്‍, യാസിര്‍, ചാങ്‌തേ, ബിബിന്‍ സിങ്, ആഷിക് കെ.

Read more

ഫോര്‍വേര്‍ഡ്‌സ്: സുനില്‍ ഛേത്രി, മന്‍വീര്‍ സിംഗ്, ഇഷന്‍