2022 ഖത്തര്‍ ലോക കപ്പ് ; മത്സരക്രമം പ്രഖ്യാപിച്ചു

2022 ഖത്തര്‍ ലോക കപ്പിന്റെ മത്സരക്രമം ഫിഫ പുറത്തുവിട്ടു. നവംബര്‍ 21-ന് അല്‍ബയാത്ത് സ്റ്റേഡിയത്തിലാണ് ലോക കപ്പ് ഫുട്‌ബോളിന് കിക്കോഫ്. അന്ന് ദോഹ സമയം ഉച്ചക്ക് ഒന്നിന് അല്‍ബെയ്ത് സ്റ്റേഡിയത്തിലായിരിക്കും ഉദ്ഘാടന മല്‍സരം. ഖത്തര്‍ ദേശീയദിനമായ ഡിസംബര്‍ 180ന് വൈകുന്നേരം ആറിന് ലുസൈല്‍ സ്റ്റേഡിയത്തിലായിരിക്കും ഫൈനല്‍ പോരാട്ടം. 80,000 കാണികളെ ഉള്‍ക്കൊള്ളാവുന്ന സ്റ്റേഡിയമാണിത്.

ഉദ്ഘാടന മത്സരത്തോടെ ഗ്രൂപ്പ് ഘട്ടം ആരംഭിക്കും. ദിവസം നാല് മത്സരങ്ങളാണ് ഗ്രൂപ്പ് ഘട്ടത്തില്‍ 12 ദിവസങ്ങളായി നടക്കുക. എട്ട് സ്റ്റേഡിയങ്ങളിലായിട്ടാണ് മത്സരങ്ങള്‍. ഉച്ച തിരിഞ്ഞ് 1.00, 4.00 വൈകിട്ട് 7.00, രാത്രി 10.00 എന്നിങ്ങനെയാണ് ഗ്രൂപ്പ് മല്‍സരങ്ങളുടെ കിക്കോഫ് സമയം.

Eto

ഗ്രൂപ്പ് ഘട്ടത്തിന് ശേഷം രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം പ്രീ ക്വാര്‍ട്ടര്‍ തുടങ്ങും. രണ്ടു മത്സരങ്ങളാണ് ദിവസവും ഉണ്ടാകുക. വൈകിട്ട് 6.00-നും 10.00-നുമാണ് മത്സരങ്ങള്‍. രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ക്വാര്‍ട്ടര്‍ തുടങ്ങും. മൂന്നാം സ്ഥാനക്കാരെ കണ്ടെത്തുന്നതിനായുള്ള പ്ലേ ഓഫ് മത്സരം ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ ഡിസംബര്‍ 17-ന് നടക്കും.

75% of the 2022 World Cup facilities are already in place - AS.com

വിവിധ ഭൂഖണ്ഡങ്ങളിലെ യോഗ്യതാ ടൂര്‍ണമെന്റുകള്‍ പൂര്‍ത്തിയായെങ്കിലേ ലോക കപ്പ് ഫൈനല്‍ റൗണ്ടിനെത്തുന്ന 32 ടീമുകളുടെ കാര്യം തീരുമാനമാകൂ. അതേസമയം, കോവിഡ് മൂലം ലോക കപ്പിന്റെ യോഗ്യതാമത്സരങ്ങള്‍ പ്രതിസന്ധിയിലാകുമെന്ന സൂചനയുണ്ട്. യൂറോപ്പിലും വടക്ക്-തെക്കന്‍ അമേരിക്കയിലും ഇനിയും യോഗ്യതാ മത്സരങ്ങള്‍ തുടങ്ങിയിട്ടില്ല.

FIFA World Cup Qatar 2022 Match Schedule

മത്സരങ്ങള്‍ ഇന്ത്യന്‍ സമയത്തില്‍

കിക്കോഫ്; 2022 നവംബര്‍ 21ന് ഉച്ചകഴിഞ്ഞ് 3.30

ഫൈനല്‍: 2022 ഡിസംബര്‍ 18ന് രാത്രി 8.30

നോക്കൗട്ട് മത്സരങ്ങള്‍: രാത്രി 8.30, രാത്രി 12.30

ഗ്രൂപ്പ് ഘട്ടത്തില്‍ ദിവസവും 4 മത്സരങ്ങള്‍: ഉച്ചകഴിഞ്ഞ് 3.30, വൈകിട്ട് 6.30, രാത്രി 9.30, രാത്രി 12.30.