പെനാല്‍റ്റി അനുവദിച്ചില്ല, റഫറിയെ ഇടിച്ചിട്ട് വയറ്റില്‍ തൊഴിച്ചു; കൈയാങ്കളിയുമായി റഷ്യന്‍ മുന്‍ ക്യാപ്റ്റന്‍

പെനാല്‍റ്റി അനുവദിക്കാത്തതിനെ തുടര്‍ന്ന് റഫറിയെ കൈയേറ്റം ചെയ്ത് റഷ്യയുടെ മുന്‍ ക്യാപ്റ്റന്‍ റോമന്‍ ഷിക്കോര്‍വ്. മോസ്‌കോയില്‍ നടന്ന അമച്വര്‍ ടൂര്‍ണമെന്റായ മോസ്‌കോ സെലിബ്രിറ്റി കപ്പിനിടെയാണ് സംഭവം. ഷിര്‍ക്കോവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ റഫറി ആശുപത്രിയിലാണ്.

റഷ്യയിലെ സ്‌പോര്‍ട്‌സ് ചാനലായ മാച്ച് ടിവിയുടെ ടീമിനു വേണ്ടിയായിരുന്നു ഷിര്‍ക്കോവ് കളിച്ചത്. മത്സത്തിനിടയില്‍ എതിരാളിയുടെ ബോക്‌സില്‍ വീണ ഷിര്‍ക്കോവ് പെനാല്‍റ്റിക്കായി വാദിച്ചു. എന്നാല്‍ റഫറി നികിത ഡാന്‍ചെങ്കോ പെനാല്‍റ്റി അനുവദിച്ചില്ല. ഇത് ചോദ്യം ചെയ്ത ഷിര്‍ക്കോവിനു നേരെ ചുവപ്പ് കാര്‍ഡ് കാണിക്കാനായി എത്തിയ റഫറിയെ താരം മുഖത്ത് ഇടിച്ച് വീഴ്ത്തുകയായിരുന്നു.

ഗ്രൗണ്ടില്‍ വീണിട്ടും റഫറിയെ ഷിര്‍ക്കോവ് വെറുതേ വിട്ടില്ല. കാലുയര്‍ത്തി റഫറിയുടെ വയറ്റില്‍ തൊഴിക്കുകയും ചെയ്തു . തുടര്‍ന്ന് മറ്റു താരങ്ങളെത്തി ഷിര്‍കോവിനെ തടയുകയായിരുന്നു. സാരമായി പരിക്കേറ്റ റഫറിയെ ആശുപത്രിയിലേക്ക് മാറ്റുകയും തുടര്‍ന്ന് മത്സരം റദ്ദാക്കുകയും ചെ്തു.

VIDEO: Roman Shirokov, excapitán de la Selección de Rusia, atacó ...

39-കാരനായ ഷിര്‍ക്കോവിനെതിരേ കടുത്ത നടപടിയുണ്ടാകുമെന്നാണ് വിവരം. 2016-ലെ യൂറോ കപ്പില്‍ റഷ്യയുടെ ക്യാപ്റ്റനായിരുന്നു ഷിര്‍ക്കോവ്. റഷ്യയെ 57 മത്സരങ്ങളില്‍ നയിച്ച ഷിര്‍ക്കോവ് 13 ഗോളുകളും നേടിയിട്ടുണ്ട്.