തീപ്പൊരി പോരാട്ടത്തിന് നിമിഷങ്ങള്‍ മാത്രം: ഇരു ടീമുകളും ആദ്യ ഇലവനെ പ്രഖ്യാപിച്ചു

Gambinos Ad

റഷ്യ ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലില്‍ ക്രൊയേഷ്യ-ഇംഗ്ലണ്ട് പോരാട്ടത്തിന് നിമിഷങ്ങള്‍ മാത്രം. മോസ്‌ക്കോ ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇരു ടീമുകളും തങ്ങളുടെ ആദ്യ ഇലവനെ പ്രഖ്യാപിച്ചു. സ്വീഡനുമായുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിറങ്ങിയ ടീമില്‍ നിന്നും മാറ്റമില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. അതേസമയം, ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ക്രാമറിക്കിന് പകരം ബ്രോസിവിച്ച് ക്രൊയേഷ്യയുടെ ആദ്യ പതിനൊന്നില്‍ ഇടം നേടി.

Gambinos Ad

ഇംഗ്ലീഷ് ടീം: ജോര്‍ദാന്‍ പിക്‌ഫോര്‍ഡ്, കൈല്‍ വാക്കര്‍, ജോണ്‍ സ്റ്റോണ്‍സ്, ഹാരി മാഗ്യൂയര്‍, ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍, കിരെന്‍ ട്രിപിയര്‍, ജെസ്സി ലിംഗാര്‍ഡ്, ഡെലി അലി, ആഷ്‌ലി യംഗ്, റഹീം സ്റ്റെര്‍ലിംഗ്, ഹാരി കെയ്ന്‍.

ക്രൊയേഷ്യ ടീം: ഡാനിയല്‍ സുബാസിച്, സിമി വിര്‍സാല്‍ജോ, ഡെയാന്‍ ലോവ്‌റിന്‍, ഡൊമോഗോജ് വിദ, ഇവാന്‍ സ്‌ട്രൈനിക്, മാര്‍സെലോ ബ്രോസോവിക്, ആന്റെ റിബിക്ക്, ലൂക്ക മൊഡ്രിച്ച്, ഇവാന്‍ റാകിടിച്ച്്, ഇവാന്‍ പെരിസിച്ച്, മരിയോ മാന്‍സുക്കിച്ച്.

ഇരു ടീമുകളും തമ്മില്‍ എട്ടാം തവണയാണ് മുഖാമുഖം വരുന്നത്. ഇതിന് മുമ്പ് ഇരു ടീമുകളും നേര്‍ക്കു നേര്‍ വന്ന മത്സരങ്ങളില്‍ നാല് ജയവുമായി ഇംഗ്ലണ്ടിനാണ് മുന്‍തൂക്കം. ഒരു കളി സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ട് മത്സരങ്ങളില്‍ ജയം ക്രൊയേഷ്യയ്‌ക്കൊപ്പം നിന്നു.