ഒന്നാം പകുതിയില്‍ ഇംഗ്ലണ്ട് മുന്നില്‍: പൊരുതിക്കളിച്ച് ക്രൊയേഷ്യ

Gambinos Ad
ript>

മോസ്‌ക്കോ ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ നടക്കാന്‍ ലോകകപ്പ് രണ്ടാം സെമി ഫൈനലിന്റെ ആദ്യ പകുതിയില്‍ ക്രൊയേഷ്യയ്‌ക്കെതിരേ ഇംഗ്ലണ്ട് മുന്നില്‍. മത്സരത്തിന്റെ അഞ്ചാ മിനുട്ടില്‍ തന്നെ ഇംഗ്ലീഷ് പ്രതിരോധ താരം കീരണ്‍ ട്രിപിയ നേടിയ ഫ്രീകിക്ക് ഗോൡലാണ് ഇംഗ്ലണ്ട് മുന്നിട്ട് നില്‍ക്കുന്നത്.

Gambinos Ad

https://twitter.com/IbrahimLows/status/1017112870600003595

പോസ്റ്റിന്റെ 20 വാര അകലെ നിന്നും ലഭിച്ച ഫ്രീകിക്ക് ക്രൊയേഷ്യ തീര്‍ത്ത മതിലിന് മുകളിലൂടെ പോസ്റ്റിന്റെ മൂലയിലേക്ക് വളച്ചിടുകയായിരുന്നു. ഇതോടെ മുന്‍തൂക്കം ലഭിച്ച ഇംഗ്ലണ്ടിന് വീണ്ടും ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാന്‍ സാധിച്ചില്ല. അതേസമം, മധ്യനിരയില്‍ മികച്ച പ്രകടനവുമായി ക്രൊയേഷ്യ കളി കയ്യിലെടുത്തെങ്കിലും മികച്ച അവസരങ്ങള്‍ ഇവര്‍ക്ക് തുറക്കാനായില്ല.

ഇന്ന് നടക്കുന്ന സെമി ഫൈനലില്‍ ജയിച്ചവര്‍ 15ന് ഇതേ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഫ്രാന്‍സിനെ നേരിടും. ഇന്നലെ നടന്ന ആദ്യ സെമി ഫൈനലില്‍ ബെല്‍ജിയത്തെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഫ്രാന്‍സ് 21ാം ലോകകപ്പിന്റെ ഫൈനലില്‍ ആദ്യം ഇടം നേടിയത്.