ഇംഗ്ലണ്ട് പാടുപെടുന്നു: ഉശിരന്‍ പോര് പുറത്തെടുത്ത് ക്രൊയേഷ്യ: കളി അധിക സമയത്തേക്ക്

Gambinos Ad
ript>

മോസ്‌ക്കോ ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ലോകകപ്പ് രണ്ടാം സെമി ഫൈനലിന്റെ നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച് കളി അധിക സമയത്തേക്ക് നീണ്ടു. ആദ്യ പകുതിയില്‍ ഇംഗ്ലീഷ് പ്രതിരോധ താരം കിരണ്‍ ട്രിപിയ നേടിയ ഫ്രീകിക്ക് ഗോൡല്‍ ഇംഗ്ലണ്ടാണ് മുന്നിലെത്തിയത്.

Gambinos Ad

ഒരു ഗോളിന്റെ ലീഡില്‍ രണ്ടാം പകുതിയിലിറങ്ങിയ ഇംഗ്ലണ്ട് അമിത പ്രതിരോധത്തിന് മുതിര്‍ന്നപ്പോള്‍ മത്സരത്തിന്റെ 68ാം മിനുട്ടില്‍ ഇവാന്‍ പെരിസിച്ച് ക്രൊയേഷ്യയുടെ സമനില ഗോള്‍ നേടുകയായിരുന്നു. ആദ്യ പകുതിയില്‍ കളിയില്‍ നേരിയ മേധാവിത്വം പുലര്‍ത്തിയ ഇംഗ്ലണ്ട് രണ്ടാം പകുതിയില്‍ കാഴ്ചക്കാരായി. മധ്യനിരയില്‍ ലൂക്കാ മോഡ്രിച്ചും ഇവാന്‍ റാകിടിച്ചും ക്രൊയേഷ്യയുടെ കളി നിയന്ത്രിച്ചതോടെ ഇംഗ്ലണ്ടിന് അടിപതറുകയായിരുന്നു.

ഇന്ന് നടക്കുന്ന സെമി ഫൈനലില്‍ ജയിച്ചവര്‍ 15ന് ഇതേ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഫ്രാന്‍സിനെ നേരിടും. ഇന്നലെ നടന്ന ആദ്യ സെമി ഫൈനലില്‍ ബെല്‍ജിയത്തെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഫ്രാന്‍സ് 21ാം ലോകകപ്പിന്റെ ഫൈനലില്‍ ആദ്യം ഇടം നേടിയത്.