സ്പാനിഷ് വമ്പന്മാര്‍ക്ക് മടുത്തു ; ഈഡന്‍ ഹസാര്‍ഡ് പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചു പോകുന്നു

രണ്ടുവര്‍ഷം മുമ്പ് വന്‍തുകയ്ക്ക് കൊത്തിയ ബല്‍ജിയം സൂപ്പര്‍താരം ഈഡന്‍ ഹസാര്‍ഡിനെ സപാനിഷ് വമ്പന്മാരായ റയല്‍മാഡ്രിഡ് വില്‍ക്കാന്‍ തയ്യാറാകുന്നു. സ്പാനിഷ് ലീഗില്‍ നിന്നും താരത്തെ കൊണ്ടുപോകാന്‍ പഴയ പ്രീമിയര്‍ലീഗ് ടീമുകളില്‍ പലരും രംഗത്ത് വന്നിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

2019 ല്‍ റെക്കോഡ് തുക നല്‍കിയാണ് മാഡ്രിഡ് ബെല്‍ജിയം സൂപ്പര്‍ താരമായ ഹസാര്‍ഡിനെ വാങ്ങുന്നത്. എന്നാല്‍ ഇപ്പോള്‍ താരത്തിനായി പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ ന്യൂകാസില്‍, എവര്‍ട്ടന്‍ എന്നിവര്‍ക്ക് പുറമെ താരത്തിന്റെ മുന്‍ ക്ലബ്ബായ ചെല്‍സിയും സൂപ്പര്‍താരത്തിനായി രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

28 മില്യണ്‍ യൂറോ ലഭിച്ചാലും റയല്‍ ഹസാര്‍ഡിനെ വില്‍ക്കാന്‍ തയ്യാറായേക്കുമെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രീമിയര്‍ ലീഗില്‍ ചെല്‍സിയുടെ സൂപ്പര്‍താരമായിരുന്ന ഈഡന്‍ ഹസാര്‍ഡിന് റയല്‍മാഡ്രിഡില്‍ കാര്യമായ മുന്നേറ്റം ഉണ്ടാക്കാനായിരുന്നില്ല. ഇതുവരെ ക്ലബ്ബിനായി 5 ഗോളുകള്‍ മാത്രമാണ് ഹസാര്‍ഡ് നേടിയത്.