യുവതാരത്തെ വിട്ടുനല്‍കാതെ ഡോര്‍ട്ട്മുന്‍ഡ്; വമ്പന്‍മാര്‍ക്ക് മോഹഭംഗം

അപാര ഫോമിലുള്ള നോര്‍വീജിയന്‍ യുവ സ്ട്രൈക്കര്‍ എര്‍ലിംഗ് ഹാലന്‍ഡിനെ റാഞ്ചാന്‍ നിരവധി ക്ലബ്ബുകള്‍ വട്ടമിടുന്നുണ്ട്. ഹാലാന്‍ഡിന്റെ സ്‌കോറിംഗ് പാടവം തന്നെ ക്ലബ്ബുകളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. എന്നാല്‍ ഹാലന്‍ഡിനെ വിട്ടുകൊടുക്കാന്‍ തത്കാലം ഉദ്ദേശമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരത്തിന്റെ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ട്മുന്‍ഡ്.

2019-20 ചാമ്പ്യന്‍സ് ലീഗ് സീസണിന്റെ ആരംഭശേഷം ഇരുപത് ഗോളുകളാണ് ഹാലാന്‍ഡ് അടിച്ചുകൂട്ടിയത്. ജര്‍മ്മന്‍ ബുണ്ടസ് ലിഗയുടെ കഴിഞ്ഞ സീസണില്‍ 28 ഗോളുകളും ഹാലാന്‍ഡിന്റെ ബൂട്ടില്‍ നിന്ന് പിറവികൊണ്ടു. അവസരങ്ങള്‍ മുതലാക്കുന്നതില്‍ മിടുക്കനായ ഹാലാന്‍ഡിനെ സ്വന്തമാക്കാന്‍ ചെല്‍സിക്കൊപ്പം മാഞ്ചസ്റ്റര്‍ സിറ്റിയും രംഗത്തുണ്ട്.

Bundesliga | Borussia Dortmund striker Erling Haaland's record-breaking  Bundesliga career in numbers

ഹാലാന്‍ഡിനായി ചെല്‍സി ഒദ്യോഗിക ബിഡ് സമര്‍പ്പിച്ചിട്ടില്ല. വന്‍തുകയ്ക്കൊപ്പം ടാമി എബ്രഹാമിനേയോ കല്ലം ഹഡ്സണ്‍ ഒഡോയിയേയോ നല്‍കി ഹാലാന്‍ഡിനെ പാളയത്തിലെത്തിക്കാന്‍ ചെല്‍സി തയാറാണ്. എന്നാല്‍ ഡോര്‍ട്ട്മുന്‍ഡ് അതിനോട് താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല.

Bundesliga: Erling Haaland forces the issue as Borussia Dortmund bounce  back | Sports| German football and major international sports news | DW |  03.10.2020

Read more

മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ്പ് ഗാര്‍ഡിയോളയും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. ടീം വിട്ട സെര്‍ജിയോ അഗ്യൂറോയ്ക്കു പകരം മികച്ചൊരു സ്ട്രൈക്കറെ സിറ്റിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഗാര്‍ഡിയോള.