കോച്ച് കളി ഇഷ്ടപ്പെടാത്തതിന് നേരത്തെ മൈതാനം വിട്ടതാണോ, സംഭവം ഇങ്ങനെ

കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തിന്റെ ലെവലിലേക്ക് ഇതുവരെ എതാൻ സാധിച്ചിട്ടില്ലെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് പതുക്കെ ട്രാക്കിലേക്ക് വരുന്നതിന്റെ സൂചനകൾ കാണിച്ച് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ ദുർബലരായ നോർത്ത് ഈസ്റ്റ് ടീമിനെതിരെയാണ് വിജയിച്ചതെങ്കിൽ പോലും ആ ആത്മവിശ്വാസം നൽകുന്ന ഊർജത്തിലായിരിക്കും കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ശക്തരായ എഫ്.സി ഗോവയെ നേരിടാൻ പോകുന്നത്.

കഴിഞ്ഞ ദിവസത്തെ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിന് ശേഷം ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിച്ച കാര്യം കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മത്സരം തീർന്നതിന് മുമ്പ് തന്നെ ഗ്രൗണ്ട് വിട്ട കാഴ്ച്ച ആയിരിക്കും. മത്സരത്തിൽ കേരളം കളിച്ച രീതിയിൽ പരിശീലകൻ അസ്വസ്ഥനായിരുന്നു എന്നാണ് ആളുകൾ വിചാരിച്ചത്.

റിപ്പോർട്ട്‌ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ആ ദിവസങ്ങളിൽ ഭക്ഷ്യവിഷബാധയേറ്റിയിരുന്നു. ഇതേ തുടർന്ന് വുകോമാനോവിച്ചിന് വാഷ്‌റൂമിൽ പോകണമായിരുന്നു. അത്കൊണ്ട് മാത്രം പരിശീലകൻ മത്സരം കഴിയുന്നത് മുന്നേ ഡഗൗട്ട് വിട്ടത്.

നിറഞ്ഞുകവിഞ്ഞ ഗാലറിയൊന്നും ഇന്ന് വരില്ല എങ്കിലും ബ്ലാസ്റ്റേഴ്‌സ് ഇന്ന് മികച്ച പ്രകടനം തുടർന്നാൽ നഷ്ടപെട്ട ആരാധകർ ഒകെ തിരിച്ചെത്തുമെന്നുറപ്പാണ്.