ബ്ലാസ്റ്റേഴ്‌സിന് മറ്റൊരു സാധ്യത: ബാള്‍ഡ്വിന്‍സണെ കുറിച്ച് ജെയിംസിന് പറയാനുള്ളത്

അഭ്യൂഹങ്ങള്‍ക്ക് അവസാനമിട്ട് ഐസ്ലന്റ് മുന്നേറ്റ നിരതാരം ഗുഡ്‌ജോണ്‍ ബാള്‍ഡ്വിന്‍സണ്‍ കേരളാ ബ്ലാസ്റ്റേഴ്‌സിലെത്തിയത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. മാര്‍ക്ക് സിഫ്‌നിയോസിന് പകരക്കാരനായാണ് പുതിയ താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. മുന്നേറ്റ നിരയില്‍ ഇയാന്‍ ഹ്യൂമിനും സികെ വിനീതിനും ബാള്‍ഡ്വിന്‍സണ്‍ മികച്ച കൂട്ടായിരിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം, ഇത് വ്യക്തമാക്കുന്ന പ്രഖ്യാപനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസും നടത്തിയത്. ഐസ്ലാന്‍ഡിലെ മികച്ച കളിക്കാരില്‍ ഒരളായ ഗുഡിയോണ്‍ സിഫ്‌നിയോസ് ഇല്ലാത്തതിന്റെ ഒഴിവില്‍ മറ്റൊരു സാധ്യതയാണെന്നാണ് ജെയിംസ് പറഞ്ഞത്.
ഐസ്ന്റില്‍ സ്റ്റര്‍ജെനിന്‍ വേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുത്തതിന് ശേഷമാണ് ഗുഡിയോണ്‍ കേരളത്തിലേക്കുള്ള വരുന്നത്. ഇപ്പോഴത്തെ ക്ലബിന് വേണ്ടി എഴുപത്തിയേഴു മത്സരങ്ങളില്‍ നിന്നും നാല്‍പത്തിയൊന്നു ഗോളുകള്‍ താരം നേടിയിട്ടുണ്ട്.

കേരളാ ബ്ലാസ്റ്റേഴ്‌സ് കോച്ചിങ് സ്റ്റാഫിലുള ഐസ്ന്റുകാരന്‍ ഹെര്‍മന്‍ വഴിയാണ് ഡേവിഡ് ജെയിംസും പട്ടാളവും താരത്തിന്റെ സേവനം കരസ്ഥമാക്കിയത്. ഐഎസ്എല്ലിലേക്ക് തിരിച്ചുവരാന്‍ ഈ സൈനിംഗ് ബ്ലാസ്റ്റേഴ്സിനെ സഹായിക്കാതിരിക്കില്ല.