കോഹ്ലിയെ പോലെ ഇയാള്‍ക്ക് ഇനിയൊരു തിരിച്ചു വരവുണ്ടാവില്ല, പറങ്കികളുടെ മുന്നേറ്റ നിരയില്‍ അയാൾ ഇനി ഒരു അധികപറ്റാണ്

ഈ മനുഷ്യനെ ഇങ്ങനെ ഇന്‍-എഫക്റ്റീവായി ഗ്രൗണ്ട് കാണേണ്ടി വരുമെന്ന് ഒരിക്കലും കരുതിയതല്ല. കോഹ്ലിയുടെ ഡിക്ലയിന്‍ ഫെയിസാണ് ഓര്‍മ്മവരുന്നത്. പക്ഷെ കോഹ്ലിയ്ക്ക് ആ കെട്ടകാലത്ത് ടീം കൊടുത്ത ആ ബായ്ക്ക് അപ്പ് റൊണാള്‍ഡോയ്ക്ക് കിട്ടുന്നുണ്ടായിരുന്നില്ല.

കഴിഞ്ഞ മത്സരങ്ങളിലെയൊക്കെ മോശം പ്രകടനമാവാം പാസ്സുകളും, ക്രോസുകളും, കോര്‍ണറുകളുമെല്ലാം അയാളെ ഒഴിവാക്കി ബോക്‌സിലേക്ക് എത്തുന്നത് പോലെ തോന്നി. അവസാന നിമിഷത്തില്‍ കിട്ടിയൊരവസരം അയാള്‍ക്ക് മുതലാക്കാനുമായില്ല.

ഈ 37 ആം വയസ്സില്‍ ഇനിയുമായാള്‍ക്ക്, കോഹ്ലിയെ പോലെ ഒരു തിരിച്ചു വരവുണ്ടാവില്ല. ബ്രൂണോ ഫെര്‍ണാണ്ടസും, ജാവോ ഫെലിക്‌സും, ന്യൂ സെന്‍സേഷന്‍ റാമോസുമൊക്കെയുള്ള പറങ്കികളുടെ മുന്നേറ്റനിരയില്‍ അയാളിനി ഒരു അധികപറ്റ് മാത്രമാണ്.

പ്രിയപെട്ട റോണോ.. സിരകളില്‍ രോമാഞ്ചമുണര്‍ത്തിയ അനേകം ഫുട്‌ബോള്‍ നിമിഷങ്ങള്‍ക്ക് ഒരായിരം നന്ദി. 15 വര്‍ഷങ്ങളിങ്ങനെ എഫക്റ്റീവായി ഫുട്‌ബോള്‍ ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുകയെന്നത് പേരെടുത്ത പല ലെജന്‍സിനും പറ്റാത്തിരുന്ന കാര്യമാണ്. That longevity makes CR7 & Messi a class apart from the rest.