ഇത്തവണത്തെ ബാലണ്‍ദ്യോര്‍ ഈ ഇതിഹാസ താരത്തിനോ?

ലോകത്തിലെ മികച്ച ഫുട്‌ബോളര്‍ക്ക് ഫ്രാന്‍സ് ഫുട്‌ബോള്‍ നല്‍കുന്ന ബാലണ്‍ദ്യോര്‍ പുരസ്‌കാരം ഇത്തവണ റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണോള്‍ഡോയ്‌ക്കെന്ന് സൂചന. വ്യാഴാഴ്ചയാണ് ലോക ഫുട്‌ബോള്‍ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിന്റെ പ്രഖ്യാപനം. ദി സണ്‍ ഉള്‍പ്പടെയുളള മാധ്യമങ്ങളാണ് റൊണാള്‍ഡോയ്ക്ക് പുരസ്‌ക്കാരം നേടുമെന്ന് റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

2009 മുതല്‍ ബാലണ്‍ദ്യോര്‍ എന്നാല്‍ റൊണാള്‍ഡോ അല്ലെങ്കില്‍ മെസ്സി എന്ന തരത്തിലേക്ക് ചര്‍ച്ചകള്‍ മാറിയിരുന്നു. നിലവില്‍ അഞ്ച് തവണ പുരസ്‌കാരം നേടിയ അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസ്സിയാണ് റൊണാള്‍ഡോയേക്കാള്‍ മുന്നില്‍. നാല് തവണയാണ് പോര്‍ച്ചുഗലിന്റെ ലോകോത്തര താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ ബാലണ്‍ദ്യോര്‍ സ്വന്തമാക്കിയിട്ടുള്ളത്. ഇത്തവണ റയല്‍ സ്‌ട്രൈക്കര്‍ ബാലണ്‍ദ്യോര്‍ നേടി മിശിഹയ്‌ക്കൊപ്പം എത്തുമെന്നാണ് സൂചനകള്‍. ഫ്രഞ്ച് ഇതിഹസം ഡേവിഡ് ജിനോള്‍ റോണോയ്ക്ക് പുരസ്‌ക്കാരം കൈമാറുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Read more

അവസാന സീസണില്‍ റയല്‍ മാഡ്രിഡിനുവേണ്ടി കാഴ്ചവച്ച അത്യഗ്രന്‍ പ്രകടനമാണ് ക്രസ്റ്റ്യാനോ റൊണോള്‍ഡോയെ പുരസ്‌ക്കാരത്തിലേക്കെത്തിച്ചത് എന്നാണ് വിലയിരുത്തലുകള്‍. നേരത്തെ മെസ്സിക്കാണ് ഇത്തവണത്തെ ബാലണ്‍ദ്യോര്‍ എന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഡിസംബര്‍ 8ന് പുറത്തിറങ്ങാനിരിയ്ക്കുന്ന ഫ്രഞ്ച് മാസികയില്‍ മെസ്സിയുടെ കവര്‍ഫോട്ടോവച്ച് ബാലണ്‍ദ്യോര്‍ ഫുടബോള്‍ മിശ്ഹയ്ക്കാണ് എന്നതരത്തില്‍ വന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.