കുട്ടീഞ്ഞോയുടെ അരങ്ങേറ്റം ജയത്തോടെ;ബാഴ്‌സയ്ക്ക് തകര്‍പ്പന്‍ ജയം

ഫിലിപ് കുട്ടിഞ്ഞോയുടെ ലാ ലിഗ അരങ്ങേറ്റ മത്സരത്തില്‍ ബാഴ്‌സലോണക്ക് മിന്നും ജയം. ് ബാഴ്‌സ അലാവസിനെ 2- 1എന്ന സ്‌കോറിലാണ് പരാജയപ്പെടുത്തിയത്്. ആദ്യം ഗോള്‍ നേടിയത് അലാവസ് ആയിരുന്നു. ഒരു ഗോളിന് പിറകില്‍ പോയ ശേഷം കാറ്റലന്‍ പടയുടെ ശക്ഥമായ തിരിച്ചു വരവാണ് പിന്നീട് കണ്ടത്. ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റികോ മാഡ്രിയൂമായുള്ള പോയിന്റ് വിത്യാസം 11 ആയി നിലനിര്‍ത്താന്‍ ഈ ജയത്തോടെ ബാഴ്‌സക്കായി. മത്സരത്തില്‍ ബാഴ്‌സയ്ക്കായി മെസ്സിയും സുവാരസുമാണ് ഗോളുകള്‍ കണ്ടെത്തിയത്്.

ഏവരും ഏറെ നാളുകളായി കാത്തിരുന്ന കുട്ടിഞ്ഞോയുടെ ല ലിഗ അരങ്ങേറ്റം ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. തുടക്കത്തില്‍ പതറിയ താരം പതുക്കെ ആത്മവിശ്വാസം വീണ്ടെടുത്തെങ്കിലും മത്സര ഗതിയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ ബ്രസീലുകാരനായില്ല. അലാവസ് ഗോള്‍ മുഖം ആക്രമിക്കുമ്പോള്‍ അനാവശ്യ ആവേശം കാണിച്ച ബാഴ്‌സ പ്രതിരോധകാരായ ഉംറ്റിറ്റിയും പികെയും അതിന് നല്‍കേണ്ടി വന്നത് വലിയ വിലയായിരുന്നു. മികച്ച കൗണ്ടര്‍ അറ്റാക്കിങ്ങില്‍ 23 ആം മിനുട്ടില്‍ ഗൈഡിട്ടി അലാവാസിനെ മുന്നിലെത്തിച്ചു. പിന്നീട് ബാഴ്‌സ തുടര്‍ച്ചയായി അവസരങ്ങള്‍ സൃഷ്ടിചെങ്കിലും ആദ്യ പകുതി അവസാനിക്കുമ്പോള്‍ ബാഴ്‌സ പിറകില്‍ തന്നെ ആയിരുന്നു.72-ാം മിനിറ്റിലാണ് സുവാരസ് ബാഴ്‌സയ്ക്ക് വേണ്ടി ആദ്യത്തെ ഗോള്‍ കണ്ടെത്തിയത്.
ഇത് തുടര്‍ച്ചയായ 8-ാം ലാ ലിഗ മത്സരത്തിലാണ് സുവാരസ് ഗോള്‍ നേടുന്നത്.

Read more

84-ാം മിനിറ്റില്‍ സൂപ്പര്‍താരം മെസ്സി ബാഴ്‌സയ്ക്കു വേണ്ടി വീണ്ടും വല ചലിപ്പിച്ചു. ഫ്രീകിക്കിലൂടെയാണ് മെസ്സി ഗോള്‍ സ്വന്തമാക്കിയത്.