ഐഎസ്എല്‍ റഫറിമാര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി പരിശീലകന്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ റഫറിമാര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ജംഷഡ്പൂര്‍ എഫ്‌സി പരിശീലകന്‍ സ്്റ്റീവ് കോപ്പല്‍. ഐഎസ്എല്ലില്‍ റഫ്റിമാരുടെ നിലവാരം ഒരിക്കലും മികച്ചതായി എനിക്ക് തോന്നിയട്ടില്ല. അതിന്റെ തെളിവാണ് ഇതിനകം കാണാനായത്. വളരെ വിലപിടിച്ച തീരുമാനങ്ങള്‍ റഫറിമാര്‍ ഇതിനോടകം തന്നെ കൈകൊണ്ടു കഴിഞ്ഞു. റഫറിമാരുടെ തീരുമാനത്തിനെതിരേ പിന്നീട് പല പരിശീകരും രംഗത്തുവന്നതും ഇതുവരെ കണ്ടു. കോപ്പല്‍ കൂട്ടിച്ചേര്‍ത്തു.

ഞാന്‍ വീഡിയോ റിവ്യു ഉപയോഗിക്കുന്നതിനെ അനുകൂലിക്കുന്നയാളാണ്. നിലവില്‍ ഓരോ മത്സരവും 10ഓളം ക്യാമറകള്‍ ഉപയോഗിച്ചാണ് ഒപ്പിയെടുക്കുന്നത്. എന്തുകൊണ്ട് നമുക്ക്് ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താന്‍ കഴിയാത പോകുന്നു? ഇംഗ്ലണ്ടില്‍ ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്. വളരെ അനുകൂലമായ ഫലം ആണ് ഇവ നല്‍കുന്നതും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more

ബ്ലാസറ്റേഴ്സിന്റെ മുംബൈയ്ക്കേതിരായ വിവാദ ഗോളിന്റെ പശ്ചാത്തലത്തിലാണ് കോപ്പല്‍ റഫറിമാര്‍ക്കെതിരേ ആഞ്ഞടിച്ചത്. വിവാദം ഇല്ലാത്തവിധം മികച്ച നിലവാരമുള്ള റഫ്റിമാരുടെ തീരുമാനങ്ങള്‍ വന്നാല്‍ മത്സരങ്ങളുടെ നിലവാരം ഉയരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.