കോച്ചുമായി പ്രശ്‌നങ്ങളുണ്ടായിരുന്നോ?; സി.കെ വിനീതിന്റെ മറുപടി

ബ്ലാസ്റ്റേഴ്‌സ് താരങ്ങളും കോച്ച് റെനി മ്യൂലന്‍സ്റ്റീനും തമ്മില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് മലയാളി താരം സി.കെ.വിനീത്. മടീം ക്യാംപില്‍ പടലപ്പിണക്കങ്ങള്‍ ഉണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് വിനീത് കൊച്ചിയില്‍ പറഞ്ഞു. പരിശീലകര്‍ മാറുന്നത് സ്വാഭാവികമാണ്.

ടീമിനെയോ താരങ്ങളുടെ പ്രകടനത്തെയോ അത് കാര്യമായി ബാധിക്കില്ല. കഴിഞ്ഞ മല്‍സരത്തിന്റെ തലേന്ന് പരിശീലനത്തിനിടെയാണ് തനിക്ക് തുടയില്‍ പരുക്കേറ്റത്. പരുക്ക് ഗൗരവമേറിയതാണെന്നും ഭേദമാകാന്‍ പത്തുദിവസമെങ്കിലും എടുക്കുമെന്നും വിനീത്

അതേസമയം കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനായി മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ജെയിംസ് സ്ഥാനം ഏറ്റെടുത്തു. ഐ.എസ്,എല്ലിന്റെ ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് കോച്ചായിരുന്ന ജെയിംസ് അന്ന് ടീമിനെ ഫൈനലിലെത്തിച്ചിരുന്നു. ടീമിന്റെ ആദ്യ മാര്‍ക്വീ താരം കൂടിയായിരുന്നു ഡേവിഡ് ജെയിംസ്. ബ്ലാസ്റ്റേഴ്‌സ് മാനേജ്മന്റെുമായി നടത്തിയ ചര്‍ച്ചയില്‍ ടീമിന്റെ കോച്ചാവാന്‍ ഇംഗ്ലീഷ് താരം സമ്മതം മൂളി.

ടൂര്‍ണമന്റില്‍ താളംകിട്ടാതെ ടീം ഉഴലുന്നതിനിടെ കോച്ച് റെനെ മ്യൂലെന്‍സ്റ്റീന്‍ സ്ഥാനമൊഴിഞ്ഞതോടെ ബ്ലാസ്റ്റേഴ്‌സ് പ്രതിസന്ധിയിലായിരുന്നു. ലീഗില്‍ പതിനൊന്ന് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സിന് ഇനി ബാക്കിയുള്ളത്. സീസണില്‍ ഏഴ് മത്സരങ്ങളില്‍ ഒന്നു മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് ജയിക്കാനായത്. പത്തംഗ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പ് ടീമിന്റെ സ്ഥാനം. വ്യാഴാഴ്ച പുണെ സിറ്റിയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം.