അത്ഭുത ഗോള്‍ അച്ഛന്റെ ജ്യേഷ്ഠന് സമര്‍പ്പിച്ച് സികെ വിനീത്; 'കളിച്ച ഓരോ നിമിഷവും അദ്ദേഹത്തിനു വേണ്ടി'

പൂനയ്‌ക്കെതിരെ നേടിയ അത്ഭുത ഗോള്‍ മൂത്തച്ഛന് സമര്‍പ്പിച്ച് മലയാളി താരം. സികെ വീനിത്. കുറച്ചു ദിവസം മുന്‍പ് മരിച്ച മൂത്തച്ഛന്റെ ഓര്‍മ്മയിലാണ് കളിയിലെ ഓരോ നിമിഷവും ഞാന്‍ ചിലവിട്ടത്. സി.കെ വിനിത് പറഞ്ഞു. സമനിലയിലേക്കെന്ന് ഉറപ്പിച്ച മല്‍സരത്തിന്റെ ഇന്‍ജുറി ടൈമില്‍ മലയാളി താരം സി.കെ. വിനീത് നേടിയ മിന്നും ഗോളാണ് ബ്ലാസ്റ്റേഴ്‌സിന് ജയം സമ്മാനിച്ചത്.

അതേസമയം. സികെ വിനീതിന്റെ വെടിക്കെട്ട് ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചതോടെ സെമി സാധ്യതതകള്‍ സജീവമാകുന്നു. സെമിഫൈനലിലേക്ക് മുന്നേറാന്‍ ഏറെ നിര്‍ണായകമായ മത്സരത്തില്‍ പുണെയ്ക്കെതിരെ അവരുടെ തട്ടകത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ വിജയം. ഇരുടീമും ഓരോ ഗോള്‍ വീതം നേടി സമനിലയിലേക്ക് നീങ്ങിയിരുന്ന കളിയില്‍ ഇഞ്ചുറി ടൈമില്‍ മലയാളി താരം സികെ വിനീത് നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്.

https://www.facebook.com/CKVineethOfficial/photos/a.623014464454445.1073741825.258703807552181/1596387720450443/?type=3&theater

ജയത്തോടെ 14 മത്സരങ്ങളില്‍ നിന്ന് 20 പോയന്റുമായി ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി. ഇനിയുള്ള മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്താല്‍ ബ്ലാസ്റ്റേഴ്സിന് ഐഎസ്എല്‍ നാലാം സീസണ്‍ സെമി ഉറപ്പിക്കാം.

Read more

ബ്ലാസ്റ്റേഴ്‌സിനായി ജാക്കിചന്ദ് സിങ്ങാണ് (57) ആദ്യ ഗോള്‍ േനടിയത്. ഗോള്‍കീപ്പര്‍ സുഭാശിഷ് റോയിയുടെ പിഴവില്‍നിന്ന് ലഭിച്ച പെനല്‍റ്റി മുതലെടുത്ത എമിലിയാനോ അല്‍ഫാരോ 78ാം മിനിറ്റില്‍ പുണെയെ ഒപ്പമെത്തിച്ചു. ഇതിനു പിന്നാലെയായിരുന്നു ഇന്‍ജുറി ടൈമിന്റെ അവസാന മിനിറ്റില്‍ വിനീത് ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനായത്. വിജയത്തോടെ 14 മല്‍സരങ്ങളില്‍നിന്ന് 20 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് വീണ്ടും അഞ്ചാം സ്ഥാനത്തെത്തി. 13 മല്‍സരങ്ങളില്‍നിന്ന് 22 പോയിന്റുള്ള പുണെ മൂന്നാം സ്ഥാനത്ത് തുടരുന്നു.