വിനീതിന് വിജയനോടുള്ള ആരാധന വേറെ ലെവല്‍

തന്റെ ഇഷ്ടതാരമാരെന്ന് വെളിപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സിന്റെ കുന്തമുന സി.കെ വിനീത്. താന്‍ ആരാധിച്ചിരുന്ന ഫുട്‌ബോള്‍ താരം ഇന്ത്യന്‍ ഇതിഹാസം ഐ.എം വിജയനാണ് എന്നാണ് താരം പറഞ്ഞത്. ചെറുപ്പത്തില്‍ അദ്ദേഹത്തിന്റെ ചിത്രം തന്റെ കയ്യില്‍ സൂക്ഷിച്ചുവച്ചിരുന്നുവെന്നും വിനീത് പറഞ്ഞു.

ഡേവിഡ് ജയിംസിന്റെ ശിക്ഷണം തന്റെ കളിയോടുള്ള സമീപനത്തില്‍ തന്നെ മാറ്റം കൊണ്ടുവരാന്‍ കാരണമായിയെന്നും വിനീത് പറഞ്ഞു.ഞങ്ങള്‍ മൊത്തത്തില്‍ മാറി.ബ്ലാസ്റ്റേഴ്്‌സില്‍ ആദ്യകാലത്ത് പരിശീലനം നടത്തുമ്പോള്‍ എല്ലാം ഇഴയുകയാണോ,വേഗതയില്ലാണ്ടാവുകയാണോ എന്നുവരെ ചിന്തിച്ചിരുന്നു.പക്ഷെ ഡേവിഡ് ജയിംസിന്റെ വരവോടെ ടീമി്‌ന് പുത്തനുണര്‍വാണ് ഉണ്ടായതെന്നും വിനീത് പറയുന്നു.

ഇന്ന് കൊച്ചിയില്‍ നടക്കുന്ന പോരാട്ടത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് കരുത്തരായ ഗോവയെയാണ് നേരിടുക.
ഗോവയില്‍ ഇരുടീമുകളും തമ്മില്‍ എറ്റുമുട്ടിയ ആദ്യ മത്സരത്തില്‍ എറ്റ തോല്‍വിക്ക് സ്വന്തം ഗ്രൗണ്ടില്‍ കണക്കു തീര്‍ക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിനുളള സുവര്‍ണ്ണാവസരമാണിത്. ജാംഷെഡ്പൂര്‍ എഫ്‌സി-യില്‍ നിന്നേറ്റു വാങ്ങേണ്ടി വന്ന 2-1 എന്ന ഗോള്‍ നിലയിലുളള തിരിച്ചടിയുടെ ആഘാതത്തില്‍ നിന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് എത്തുന്നത്