ബ്ലാസ്റ്റേഴ്‌സിനെതിരെ രൂക്ഷ വിമര്‍ശനവുമായി മൈക്കിള്‍ ചോപ്രയും

ബ്ലാസ്‌റ്റേഴ്‌സ് മാനേജുമെന്റിനെതിരെ ആഞ്ഞടിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്‍ താരം മൈക്കിള്‍ ചോപ്ര. കേരള ബ്ലാസ്റ്റേഴ്‌സില്‍ ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ നാണക്കേടാണെന്ന് പറയുന്ന ചോപ്ര ഇന്ത്യയിലെ ഏറ്റവും മികച്ച കാണികളായ മഞ്ഞപ്പട ബ്ലാസ്റ്റേഴ്‌സില്‍ നിന്നും കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നുണ്ടെന്നും പറയുന്നു.

https://twitter.com/MichaelChopra/status/948511949993672709

നാല് സീസണുകള്‍ കഴളിഞ്ഞിട്ടും കിരീടത്തിലെത്താന്‍ ബ്ലാസ്റ്റേഴ്‌സിന് കഴിയാത്തതിലുളള അതൃപതിയും ചോപ്ര സൂചിപ്പിക്കുന്നു. കേരള ബ്ലാസ്റ്റേഴ്‌സിനായി ഒന്നും മൂന്നും സീസണുകളില്‍ കളിച്ച താരമാണ് മൈക്കിള്‍ ചോപ്ര.

അതെസമയം സിഫ്‌നിയോസ് എഫ് സി ഗോവയിലെത്തിയത് മാനേജ്‌മെന്റിന്റെ പിടിപ്പുകേടാണെന്ന് ചോപ്ര സൂചിപ്പിച്ചു. ഗോവയ്ക്ക് നേരിട്ട് സിഫ്‌നിയോസിനെ വിറ്റിരുന്നു എങ്കില്‍ ട്രാന്‍സ്ഫര്‍ ഫീയെങ്കിലും കിട്ടുമായിരുന്നുവെന്നും ആ ട്രാന്‍സ്ഫര്‍ ഫീ നഷ്ടമാക്കിയതിന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെ അഭിനന്ദിക്കാണമെന്നും പരിഹാസത്തോടെ ചോപ്ര കൂട്ടിച്ചേര്‍ത്തു.

രണ്ട് ദിവസം മുമ്പാണ് സിഫ്‌നിയോസിനെ ബ്ലാസ്‌റ്റേഴ്‌സ് റിലീസ് ചെയ്തത്. എന്നാല്‍ ഈ സീസണിലെ രണ്ടു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തെറിഞ്ഞ ഗോവന്‍ ടീമിലേക്ക് താരം ചേക്കേറാനൊരുങ്ങുന്നത് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഞെട്ടിച്ചിരുന്നു.

ഗോവ ടീമിലുണ്ടായിരുന്ന സ്പാനിഷ് സ്ട്രൈക്കര്‍ അഡ്രിയാന്‍ കൊലുങ്കയെ പുറത്താക്കിയ സ്ഥാനത്തേക്കാണ് സിഫ്നിയോസിനെ എഫ്സി ഗോവ പരിഗണിക്കുന്നത്. ലാസ് പാമസ്, റയല്‍ സരഗോസ, സ്പോര്‍ട്ടിങ് ഗിജോണ്‍, ഗറ്റാഫെ, ഗ്രാനഡ എന്നീ ക്ലബ്ബുകളില്‍ കളിപരിചയത്തോടെ എത്തിയ കൊലുങ്കയ്ക്ക് ഗോവയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല.