കൈവിട്ടു കളിച്ചു, ചെന്നൈയിന്‍ എഫ് സി യുടെ 'തല' തെറിച്ചു

ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ് സി പരിശീലകന്‍ ജോണ്‍ ഗ്രിഗറിക്ക് മൂന്ന് മത്സരങ്ങളില്‍ വിലക്കും നാല് ലക്ഷം രൂപ പിഴയും. ജംഷെഡ്പൂര്‍ എഫ് സിക്കെതിരായ മത്സരത്തില്‍ റഫറിയെ വിമര്‍ശിച്ചതിനാണ് നടപടി. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതിയുടേതാണ് തീരുമാനം.

ഡിസംബര്‍ 28ന് ജംഷഡ്പൂരിനെതിരെ നടന്ന മത്സരത്തിനിടെയാണ് മാച്ച് ഒഫിഷ്യല്‍സിനോട് ജോണ്‍ ഗ്രിഗറി അപമര്യാദയായി പെരുമാറിയത്. നിലവില്‍ പോയിന്റ് പട്ടികയില്‍ 8 മത്സരങ്ങള്‍ കളില്‍ നിന്ന 16 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ചെന്നൈയന്‍സ് എഫ്.സി.

നേരത്തെ പുനെ സിറ്റി എഫ്‌സി പരിശീലകന്‍ റാങ്കോ പൊപോവിച്ചിനെ റഫറിയോടുള്ള മോശം പെരുമാറ്റത്തെ തുടര്‍ന്ന് നാലു മത്സരങ്ങളില്‍ നിന്ന് വിലക്കിയിരുന്നു. മോശം പെരുമാറ്റത്തിന് ഡല്‍ഹി ഡൈനമോസിന്റെ ക്ലോഡിയോ മത്യാസിന് നാല് കളിയിലും മുംബൈ സിറ്റിയുടെ സെഹ്‌നാജ് സിംഗിന് രണ്ട് കളിയിലും വിലക്കേര്‍പ്പെടുത്തിയിരുന്നു