ചാമ്പ്യന്‍സ് ലീഗ്; വരുന്നത് ജര്‍മന്‍-ഫ്രഞ്ച് ടീമുകളുടെ സെമി ഫൈനല്‍ പോര്

ചാമ്പ്യന്‍സ് ലീഗില്‍ ഫുട്‌ബോള്‍ പ്രേമികളെ കാത്തിരിക്കുന്നത് ജര്‍മന്‍-ഫ്രഞ്ച് ടീമുകളുടെ സെമി ഫൈനല്‍. ഫ്രഞ്ച് ക്ലബ്ബായ ലിയോണ്‍ ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണികിനെ നേരിടുമ്പോള്‍ ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയുടെ എതിരാളി ജര്‍മന്‍ ക്ലബ്ബ് ആര്‍ബി ലെയ്പിസിഗാണ്. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചാണ് ലിയോണ്‍ സെമിയില്‍ പ്രവേശിച്ചത്.

ഒന്നിനെതിരേ മൂന്നു ഗോളിനായിരുന്നു ലിയോണിന്റെ വിജയം. പകരക്കാരനായി ഇറങ്ങി ഇരട്ടഗോളുകള്‍ നേടിയ മൂസ ഡെംബെലെയാണ് ലിയോണിന്റെ ഹീറോ. 79, 87 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. 24ാം മിനിറ്റില്‍ കോര്‍ണറ്റിലൂടെയായിരുന്നു ലിയോണിന്റെ ആദ്യ ഗോള്‍. 69ാം മിനിറ്റില്‍ ഡി ബ്രൂണിയുടെയാണ് സിറ്റി ആശ്വാസ ഗോള്‍ നേടിയത്.

Image

ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ആദ്യമായാണ് രണ്ട് ഫ്രഞ്ച് ടീമുകള്‍ ഒരുമിച്ച് സെമിയിലെത്തുന്നത്. 1995ന് ശേഷം ഇംഗ്ലണ്ടില്‍ സ്‌പെയ്‌നില്‍ നിന്നോ ഒരു ടീം ഇല്ലാതെ ആദ്യ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ എന്ന പ്രത്യേകതയും ഉണ്ട്.

Image

ഓഗസ്റ്റ് 18-ന് ഇന്ത്യന്‍ സമയം രാത്രി 12.30നാണ് പി.എസ്.ജി-ലെപ്‌സിഗ് പോരാട്ടം. ഓഗസ്റ്റ് 19നാണ് ബയേണ്‍-ലിയോണും തമ്മിലുള്ള സെമി പോരാട്ടം.