ചാമ്പ്യന്‍സ് ലീഗ്; ക്വാര്‍ട്ടര്‍ ഫൈനല്‍ വ്യാഴാഴ്ച തുടങ്ങും

യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങളെ വരവേല്‍ക്കാന്‍ പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബണ്‍ ഒരുങ്ങി. വ്യാഴാഴ്ചയാണ് യൂറോപ്പിലെ എട്ട് സൂപ്പര്‍ ടീമുകള്‍ അണിനിരക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലിന് കിക്കോഫ് കുറിക്കുന്നത്. നാളെ നടക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ ഫ്രഞ്ച് ചാമ്പ്യന്‍മാരായ പി.എസ്.ജി ഇറ്റാലിയന്‍ ടീം അറ്റ്ലാന്റയെ നേരിടും.

ഓഗസ്റ്റ് 14-ന് നടക്കുന്ന രണ്ടാം ക്വാര്‍ട്ടറില്‍ സ്പാനിഷ് ക്ലബ്ബ് അത് ലറ്റിക്കോ മാഡ്രിഡ് ജര്‍മ്മന്‍ ടീം ലെപ്സിഗിനെ നേരിടും. ഓഗസ്റ്റ് 15-നാണ് ബാഴ്സലോണയും ബയേണ്‍ മ്യൂണിക്കും തമ്മിലുള്ള ക്ലാസിക് പോരാട്ടം. നാപ്പോളിയെ തോല്‍പ്പിച്ച് ബാഴ്സ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ ചെല്‍സിയെ 7-1ന് തകര്‍ത്താണ് ബയേണിന്റെ മുന്നേറ്റം.

Barcelona: Reasons for Barcelona to believe in a sixth Champions ...

ഓഗസ്റ്റ് 16-ന് മാഞ്ചസ്റ്റര്‍ സിറ്റി ലിയോണിനെ നേരിടും. റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ചാണ് സിറ്റിയുടെ വരവെങ്കില്‍ റൊണാള്‍ഡോയുടെ യുവന്റസിനെ മറികടന്നാണ് ലിയോണിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. നാല് മത്സരങ്ങളും ലിസ്ബണിലാണ് നടക്കുക.

Which teams are in the 2020 Champions League quarter-finals

Read more

കോവിഡ് സാഹചര്യമായതിനാല്‍ ഇത്തവണ ഓരോ ടീമിനും ഒരു മത്സരം മാത്രമാണുണ്ടാകുക. എല്ലാ സീസണിലേയും പോലെ രണ്ട് പാദങ്ങളായിട്ട് മത്സരമുണ്ടാകില്ല. ക്വാര്‍ട്ടറില്‍ ഇടം നേടിയ ടീമുകളെല്ലാം തിങ്കളാഴ്ചയോടെ ലിസ്ബണിലെത്തി.