മരണ ഗ്രൂപ്പില്‍ ബാഴ്‌സ, ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പുകളായി

യുവേഫ ചാമ്പ്യന്‍സ് ലീഗിനുളള ഗ്രൂപ്പ് നിര്‍ണയം പൂര്‍ത്തിയായി. ഫ്രഞ്ച് നഗരമായ മൊണോക്കോയിലാണ് ഗ്രൂപ്പ് നിര്‍ണയം നടന്നത്.
സെപ്റ്റംബര്‍ 17 മുതലാണ് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ ആരംഭിക്കുക.

സ്പാനിഷ് വമ്പന്‍മാരായ റയല്‍ ഗ്രൂപ്പ് എയിലും ബാഴ്‌സലോണ ഗ്രൂപ്പ് എഫിലുമാണ് ഇടം പിടിച്ചത്. റയലിനൊപ്പമാണ് പിഎസ്ജി. ബോറൂസിയയും ഇന്റര്‍ മിലാനുമാണ് ബാഴ്‌സ ഗ്രൂപ്പിലെ മറ്റ് കരുത്തര്‍. മാഞ്ചസ്റ്റര്‍ സിറ്റി ഗ്രൂപ്പ് സിയിലും യുവന്റസ് ഗ്രൂപ്പ് ഡിയും ഇടംപിടിച്ചു. ഗ്രൂപ്പ് ഇയിലാണ് ലിവര്‍പൂള്‍.

2020 മെയ് 30-ന് തുര്‍ക്കി തലസ്ഥാനമായി ഇസ്താംബുളില്‍ വെച്ചാണ് ഫൈനല്‍ നടക്കുക. ഗ്രൂപ്പുകള്‍ ഇങ്ങനെയാണ്

ഗ്രൂപ്പ് എ
പിഎസ്ജി, റയല്‍ മാഡ്രിഡ്, ക്ലബ് ബ്രൂഗ്, ഗലാറ്റസറെ

ഗ്രൂപ്പ് ബി
ബയേണ്‍ മ്യൂണിക്, ടോട്ടനം, ഒളിമ്പ്യാക്കോസ്, റെഡ് സ്റ്റാര്‍ , ബെല്‍ ഗ്രേഡ്

ഗൂപ്പ് സി
മാഞ്ചസ്റ്റര്‍ സിറ്റി, ഷക്തര്‍ ഡോനെസ്‌ക്, ഡിനാമോ സാഗ്രെബ്, അറ്റലാന്റെ

ഗ്രൂപ്പ് ഡി
യുവന്റസ്, അത്ലറ്റിക്കോ മാഡ്രിഡ്, ബയേര്‍ ലെവര്‍ക്കൂസന്‍, ലോക്കോ മോട്ടീവ് മോസ്‌കോ

ഗ്രൂപ്പ് ഇ
ലിവര്‍പൂള്‍ ,നപ്പോളി, റെഡ്ബുള്‍ സാല്‍സ് ബെര്‍ഗ്, ജെങ്ക്

ഗ്രൂപ്പ് എഫ്
ബാഴ്സലോണ, ബോറൂസിയ ഡോര്ട്ട്മുണ്ട്, ഇന്‍ര്‍ മിലാന്‍,സ്ലാവിയ പ്രാഹ്

ഗ്രൂപ്പ് ജി
സെനിത്, ബെനഫിക്ക്, ഒളിമ്പിക്ക് ലിയോണ്‍, ആര്‍.ബി ലെയ്പ്സിഗ്

ഗ്രൂപ്പ് എച്ച്
ചെല്‍സി, അയാക്സ്, വലന്‍സിയ എഫ്.സി ലില്ലെ