'ഒരു കോച്ചിനെകൊണ്ടും പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങളിലാണ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ടീം' - കാര്‍ലോ ആന്‍സിലോട്ടി

ഒരു കോച്ചിനെകൊണ്ടും പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങളിലാണ് ഇറ്റാലിയന്‍ ദേശീയ ടീംമെന്ന് കാര്‍ലോ ആന്‍സിലോട്ടി. ഇറ്റാലിയന്‍ ദേശീയ ടീം പരിശീലക സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് വ്യക്തമാക്കികൊണ്ട് കാര്‍ലോ ആന്‍സിലോട്ടി പറഞ്ഞു. ഈ ഘട്ടത്തില്‍ അവരുടെ ചുമതല ഏറ്റെടുക്കുന്നത് ബുദ്ധിമുട്ടാണ്. ക്ലബ് ഫുട്ബാളില്‍ തുടരാനാണ് താല്‍പര്യം -വന്‍ ക്ലബുകളുടെ സൂപ്പര്‍ കോച്ച് വ്യക്തമാക്കി.

60 വര്‍ഷത്തിനിടെ ഇറ്റലിക്ക് ആദ്യമായി ലോകകപ്പ് യോഗ്യത നഷ്ടമായതോടെ പരിശീലക വേഷത്തില്‍ നിന്നും ഗിഗാംപിയറോ വെഞ്ചുറയെ പുറത്താക്കിയിരുന്നു. ഇതോടെയാണ് ഇറ്റലിക്കാരന്‍കൂടിയായ ആന്‍സിലോട്ടിയെ ദേശീയ ഫെഡറേഷന്‍ സമീപിച്ചത്.

Read more

ചെല്‍സി, റയല്‍ മഡ്രിഡ്, യുവന്റസ്, എ.സി മിലാന്‍, പി.എസ്ജി തുടങ്ങിയ ചാമ്പ്യന്‍ ക്ലബുകളുടെ പരിശീലകനായിരുന്ന ആന്‍സിലോട്ടി സെപ്റ്റംബറില്‍ ബയേണ്‍ മ്യൂണിക്കില്‍ നിന്നും പുറത്തായ ശേഷം പുതിയ താവളം തേടുകയാണ്. ഇതിനിടെയാണ് ഇറ്റാലിയന്‍ ഫെഡറേഷന്‍ സ്ഥാനമേറ്റെടുക്കാന്‍ ആവശ്യപ്പെടുന്നത്