നെയ്മറിനെതിരേ റൊണാള്‍ഡോ: ഇതിലും കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു

Gambinos Ad
ript>

ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായ ബ്രസീലിയന്‍ ടീമിനെതിരേ വിമര്‍ശനങ്ങള്‍ തീരുന്നില്ല. ലോകകപ്പില്‍ ബെല്‍ജിയത്തിനെതിരേ പരാജയപ്പെട്ടാണ് ടൂര്‍ണമെന്റില്‍ കിരീട സാധ്യത ഏറെ കല്‍പ്പിച്ചിരുന്ന ബ്രസീല്‍ പുറത്തായത്. സൂപ്പര്‍ താരങ്ങളായ നെയ്മല്‍, കുട്ടീഞ്ഞോ, ഗബ്രിയേല്‍ ജീസസ് എന്നിവര്‍ക്ക് ടൂര്‍ണമെന്റില്‍ ഒരു അടയാളവും സൃഷ്ടിക്കാന്‍ സാധിക്കാതെയാണ് മടങ്ങിയത്.

Gambinos Ad

Image result for ronaldo brazil

റഷ്യ ലോകകപ്പ് നെയ്മറിന്റെ പേരിലാകും അറിയപ്പെടുക എന്നായിരുന്നു ലോകകപ്പിന് മുന്നോടിയായുള്ള വിലയിരുത്തലുകള്‍. ലോകറെക്കോര്‍ഡ് തുകയ്ക്ക് ബാഴ്‌സലോണയില്‍ നിന്ന് പിഎസ്ജിയിലേക്ക് കൂടുമാറിയ നെയ്മര്‍ ഫ്രഞ്ച് ക്ലബ്ബിനൊപ്പം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. എന്നാല്‍, ഇതിനിടയിലേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. കാല്‍പ്പാദത്തിന് പരിക്കേറ്റ് മൂന്ന് മാസത്തോളം വിശ്രമമെടുത്ത് ഗ്രൗണ്ടില്‍ തിരിച്ചെത്തിയ താരത്തിന് ലോകകപ്പില്‍ അഞ്ച് മത്സരങ്ങളില്‍ നേടാനായത്.

Image result for ronaldo brazil neymar

ഇതോടെ താരത്തിനെതിരേ രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ബ്രസീലിയന്‍ ഇതിഹാസ താരം റൊണാള്‍ഡോയാണ് നെയ്മറിനെതിരേ രംഗത്ത് വന്നിരിക്കുന്നത്. നെയ്മറില്‍ നിന്നും ഇതിലും മികച്ച പ്രകടനമായിരുന്നു റഷ്യ ലോകകപ്പില്‍ പ്രതീക്ഷിച്ചിരുന്നതെന്നാണ് റൊണാള്‍ഡോ പറയുന്നത്. ടീമിലെ താരം എന്ന നിലയില്‍ അദ്ദേഹത്തില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ കാലില്‍ നടത്തിയ ശസ്ത്രക്രിയയാണ് മികവ് തെളിയിക്കാത്തതിന്റെ കാരണമെന്ന് തോന്നുന്നില്ലെന്നും റൊണാള്‍ഡോ വ്യക്തമാക്കി.