ഫുട്‌ബോള്‍ ചക്രവര്‍ത്തി പെലെ തളര്‍ന്നു വീണു ആശുപത്രിയില്‍; പ്രാര്‍ത്ഥനയോടെ ലോകം

ഫുട്‌ബോള്‍ ചക്രവര്‍ത്തി പെലെ തളര്‍ന്നു വീണ്ു ആശുപത്രിയില്‍. ഫുട്‌ബോള്‍ റൈറ്റേഴ്‌സ് അസോസിയേഷന്റെ അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ ലണ്ടനിലെത്തിയ ബ്രസീലിയന്‍ ഇതിഹാസം തളര്‍ന്ന് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച പെലെയെ ഉടന്‍ ചികിത്സയ്ക്ക് വിധേയനാക്കിയിട്ടുണ്ട്.

താരം അപകടനില തരണം ചെയ്തതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ കുറച്ച് വര്‍ഷമായി കിഡ്‌നി സംബന്ധമായ അസുഖത്തിന് ചികിത്സയിലാണ് മൂന്ന് ലോകകപ്പുകള്‍ നേടിയ താരം.

ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച കളിക്കാരനായാണ് പെലെ വിശേഷിപ്പിക്കപ്പെടുന്നത്. 21 വര്‍ഷക്കാലം മൈതാനം അടക്കിവാണ പെലെയുടെ പേരിലുള്ളത് 1,281 ഗോളുകളാണ്.