കൂട്ടബലാത്സംഗം: റോബിഞ്ഞോയ്ക്ക് 9 വര്‍ഷം ജയില്‍ ശിക്ഷ

ബലാത്സംഗക്കേസില്‍ ബ്രസീല്‍ ഫുട്ബോള്‍ താരം റോബിഞ്ഞോക്ക് ജയില്‍ ശിക്ഷ. സ്റ്റാര്‍ സ്ട്രൈക്കര്‍ റോബീഞ്ഞോയ്ക്കാണ് ഒമ്പത് വര്‍ഷം തടവു ശിക്ഷ ലഭിച്ചത്. ഇറ്റാലിയന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

2013 ല്‍ എ.സി.മിലാന്‍ താരമായിരിക്കെ ഒരു പബില്‍ വെച്ചായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

റോബീഞ്ഞോയെ കൂടാതെ അഞ്ച് ആളുകള്‍ ചേര്‍ന്ന് മിലാനിലെ നൈറ്റ് ക്ലബ്ബില്‍ ഒരു അല്‍ബേനിയന്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. ഒപ്പമുണ്ടാരുന്നവരേയും ശിക്ഷിച്ചു.

തനിയ്ക്ക് സംഭവത്തില്‍ യാതൊരുവിധ പങ്കില്ലായെന്നും നിയമപരമായിതന്നെ ഇതിനേ നേരിടുമെന്നും റോബീഞ്ഞോ വ്യക്തമാക്കി. കേസില്‍ അപ്പീല്‍ പോകാന്‍ റോബീഞ്ഞോയ്ക്ക് അവസരമുണ്ട്. അതിന്ശേഷമേ ശിക്ഷ നടപ്പാക്കു. നിലവില്‍ ബ്രസീല്‍ ക്ലബ് അത്ലറ്റിയ്ക്കോയുടെ താരമാണ് റൊബീഞ്ഞോ.