തിരിച്ചടികള്‍ക്ക് മറുപടി പറയാന്‍ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും: കാണികള്‍ക്ക് നിരാശരാകേണ്ടി വരില്ല

പാതിവഴിയില്‍ ഉപേക്ഷിച്ച് സീന്‍ വിട്ട റെനെ മ്യൂലന്‍സ്റ്റീന്‍ എന്ന പരിശീലകനില്ലാതെ വിവാദങ്ങള്‍ക്കും തിരിച്ചടികള്‍ക്കും ഉത്തരം നല്‍കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് പൂനെ സിറ്റി എഫ്‌സിയെ നേരിടും. റെനെയുടെ അഭാവത്തിലും ഹോം ഗ്രൗണ്ടില്‍ കളിക്കുന്ന ആത്മവിശ്വസവും, വീണ്ടും വിജയവീഥിയില്‍ എത്താമെന്ന പ്രതീക്ഷയുമാണ് കേരള ബ്ലാസറ്റേഴസിനെ നയിക്കുക.

മാഞ്ചസറ്റര്‍ യൂണൈറ്റഡിന്റെ ഇതിഹാസ പരിശീലകന്‍ അല്ക്സ് ഫെര്‍ഗൂസന്റെ കീഴില്‍ സഹപരിശീലകനായിരുന്ന പാരമ്പര്യവുമായി എത്തിയ റെനെ മ്യൂലെന്‍സ്റ്റീന്‍് ഇത്തവണ കേരള ബ്ലാസറ്റേഴ്സിന്റെ ചുമതല ഏറ്റെടുത്തത് എറെ പ്രതീക്ഷ നല്‍കിയാണ്. കഴിഞ്ഞവര്‍ഷം നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷ വളരെ ശക്തവുമായിരുന്നു. എന്നാല്‍ രണ്ട് തോല്‍വികള്‍ പ്രതീക്ഷകള്‍ പാടെ തകിടം മറിച്ചു. അതോടെയാണ് നാലാം സീസണ്‍ പാതി വഴി എത്തുന്നതിനു മുന്‍പ് തന്നെ റെനെ മ്യൂലെന്‍സ്റ്റീ്ന്റെ വിടപറയലിനു വഴിയൊരുക്കിയത്.

കേരള ബ്ലാസറ്റേഴ്സ് കഴിഞ്ഞ എഴ് മത്സരങ്ങളില്‍ കേവലം ഒരു ജയവും നാല് സമനിലകളും രണ്ട് വന്‍ തോല്‍വികളുമായി ഏഴ് പോയിന്റോടെ എട്ടാം സ്ഥാനത്തു നില്‍ക്കുന്നു. എങ്കിലും കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടമായ മഞ്ഞപ്പട ടീം ഒരു തിരിച്ചുവരവ് നടത്തുമെന്ന ഉറച്ച് വിശ്വാസത്തിലാണ്.

” സീസണ്‍ ആരംഭിക്കുമ്പോള്‍ എല്ലാ ടീമുകളും നന്നായി കളിക്കണമെന്ന ആഗ്രഹത്തിലായിരിക്കും . അതേപോലെ തന്നെയാണ് ഞങളും തുടക്കം കുറിച്ചത്. പക്ഷേ, മത്സരഫലങ്ങള്‍ നിങ്ങല്‍ക്ക്് എല്ലാവര്‍ക്കും കാണുവാനാകും. എറ്റവും മികച്ച ആരാധകരാണ് ഞങ്ങളുടേത്. എ്ന്തായാലും നാളത്തെ മത്സരം ഞങ്ങളെ സംബന്ധിച്ചു വളരെ പ്രധാനപ്പെട്ടതാണ്. ടീമിന്റെ ആരാധകര്‍ ആഗ്രഹിക്കുന്ന ഫലം തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷ. ” – കേരള ബ്ലാസറ്റേഴ്സിന്റെ സഹപരിശീലകന്‍ താങ്ബോയ് സിങ്തോ ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എറെ വാശിയോടെ കാത്തിരുന്ന രണ്ട് ദക്ഷിണേന്ത്യന്‍ ഡെര്‍ബികള്‍ കോച്ച് മ്യൂലെന്‍സ്റ്റീന്റെ തുണയ്ക്ക് എത്തിയില്ല. ചെന്നൈയിന്‍ എഫ്.സിയോട് സമനില പിടിച്ചുവെങ്കിലും കൊച്ചിയില്‍ ബെംഗ്ളുരുവിനോട് എറ്റ തോല്‍വി കനത്ത പ്രഹരമായി. മുഖ്യപരിശീലകന്‍ മാറിയെങ്കിലും ടീമിന്റെ തന്ത്രങ്ങളിലും ശൈലിയിലും മാറ്റങ്ങള്‍ ഒന്നും ഉണ്ടാവില്ല. റെനെയുടെ അതേ തന്ത്രങ്ങള്‍ പിന്തുടമെന്ന് താങ്ബോയ് സിങ്തോ വ്യക്തമാക്കി.

ഞങ്ങളുടെ പ്ലാന്‍ എന്തായിരുന്നുവോ അത് തന്നെ തുടരും. പക്ഷേ, എറ്റവും പ്രധാനം ഗോള്‍ നേടുകയാണ്. ഒരിക്കലും ഗോള്‍ വഴങ്ങുകയല്ല. അവരെല്ലം വളരെ പ്രൊഫഷണലായ കളിക്കാരാണ് അവര്‍ക്ക് അറിയാം എന്താണ് ചെയ്യേണ്ടതെന്ന് ” താങ്ബോയ് സിങ്തോ പറഞ്ഞു.
ടീമിനകത്തും കളിക്കളത്തിലും കേരള ബ്ലാസറ്റേഴ്സ് നേരിടുന്ന പ്രശ്നങ്ങള്‍ പൂനെ സിറ്റി എഫ്.സി. മുഖവിലക്ക് എടുക്കുന്നില്ലെന്നു പൂനെ സഹപരിശീലകന്‍ വ്ളാഡിക്ക ഗ്രൂജിച്ച് പറഞ്ഞു. റാങ്കോ പോപോവിച്ചിന്റെ എഫ്.സി.പുനെ സിറ്റിയ്ക്ക് ഒരു മാറ്റവും ഇല്ലെന്നും ഗ്രൂജിച്ച് പറഞ്ഞു.
സ്വന്തം ഗ്രൗണ്ടിനു പുറത്ത് ഈ സീസണില്‍ എറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ടീമാണ് എഫ്.സി പൂനെ സിറ്റി. കഴിഞ്ഞ എഫ്.സി.ഗോവയ്ക്കും നോര്‍ത്ത് ഈസ്റ്റിനും എതിരെ നേടിയ ഉജ്ജ്വല വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് പൂനെ സിറ്റി.

ഹോം മാച്ചില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ 2-3 തോല്‍വിയോടെയാണ് പൂനെയുടെ തുടക്കം. രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്തയില്‍ എ.ടി.കെയ 4-1നു തകര്‍ത്തു. ഹോം ഗ്രൗണ്ടിലെ പൂനെയുടെ ആദ്യ ജയം മഹാരാഷ്ട്ര ഡെര്‍ബിയെന്നു വിശേഷിപ്പിക്കുന്ന മുംബൈ സിറ്റി എഫ്.സിക്കെതിരെ 2-1നാണ്. എന്നാല്‍ ഹോം ഗ്രൗണ്ടില്‍ പൂനെയ്ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്നു ചെന്നൈയിനെതിരെ നാലാം മത്സരത്തില്‍ നേരിട്ട 0-1 തോല്‍വിയോടെ വീണ്ടും തെളിഞ്ഞു. എന്നാല്‍ ജാംഷെ്ഡ്പൂരിനെതിരെ നടന്ന അഞ്ചാം മത്സരത്തില്‍ 1-0നു ജയിച്ചു. ആറാം മത്സരം ഗോവക്കെതിരെ എവേ മത്സരം ഇത് 2-0നു ജയിച്ചു. ഹോം ഗ്രൗണ്ടിലെ കാലക്കേട് തിരിത്തിക്കുറിക്കാന്‍ നോര്‍ത്ത് ഈസ്റ്റിനെതിരായ പൂനെയുടെ ഏഴാം മത്സരത്തിനു കഴിഞ്ഞു. മറുപടി ഇല്ലാത്ത അഞ്ച് ഗോളുകള്‍ക്കായിരുന്നു പൂനെയുടെ ജയം.

മലയാളി താരം ആശിഖ് കരുണിയന്‍ തുടക്കമിട്ട ഗോള്‍ വേട്ട മാഴ്സീലീഞ്ഞ്യോയുടെ ഹാട്രിക് ഗോള്‍ വര്‍ഷത്തിലൂടെ അതിവേഗത്തില്‍ കുതിക്കകയും ആദില്‍ ഖാനിലൂടെ പൂര്‍ത്തിയാകുകയും ചെയ്തു. മാഴ്സിലീഞ്ഞ്യോ- എമിലിയാനോ അല്‍ഫാരോ അച്ചുതണ്ടിലാണ് പൂനെയുടെ കുതിപ്പ്. ജോനാഥന്‍ ലൂക്ക, മാര്‍ക്കോസ് ടെബാര്‍, ആദില്‍ഖാന്‍ എന്നിവരടങ്ങുന്ന മികച്ച മധ്യനിരയും പൂനെയുടെ ഈ സീസണിലെ ഉജ്ജ്വല വിജയങ്ങള്‍ക്കു പിന്നിലുണ്ട്.

ഇരുടീമുകളും ഇതുവരെ പരസ്പരം ഏറ്റുുുട്ടിയ ആറ് മത്സരങ്ങളില്‍ നാലിലും കേരള ബ്ളാസറ്റേഴ്സിനായിരുന്നു ജയം. ഒരു മത്സരം സമനിലയില്‍ കലാശിച്ചു. ആകെ ഒരു തവണ മാത്രമെ കേരള ബ്ലാസറ്റേഴ്സ് ഇതിനു മുന്‍പ് എഫ്.സി പൂനെ സിറ്റിയോട് തോറ്റിട്ടുള്ളു. എന്നാല്‍ പഴയ പൂനെയല്ല ഇന്നത്തെ പൂനെ സിറ്റി എഫ്.സി. എട്ട് മത്സരങ്ങളില്‍ അഞ്ച് മത്സരങ്ങളിലും ജയം. മൂന്നു തോല്‍വി. 17 ഗോളുകള്‍ അടിച്ചു. ഒന്‍പത് ഗോളുകള്‍ തിരികെ വാങ്ങി. 15 പോയിന്റുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ഇന്ന് ജയിച്ചാല്‍ എഫ്.സി. പൂനെ സിറ്റി 18 പോയിന്റോടെ മുന്നിലെത്തും.

” എല്ലാ ഗെയിമുകളും വളരെ കഠിനമാണ്. ഒരുപക്ഷേ, അവര്‍ (കേരള ബ്ലാസറ്റേഴ്സ്) ഈ ഘട്ടത്തില്‍ ഒട്ടും മികച്ച നിലയില്‍ അല്ലായിരിക്കാം. എന്തായാലും ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഞങ്ങളുടെ കളിയില്‍ മാത്രമാണ്. . അതേപോലെ ഒന്നും അത്ര ലാഘവത്തോടെയും കാണുന്നില്ല.” പൂനെ സിറ്റി എഫ്.യസിയുടെ സഹപരിശീലകന്‍ വ്ളാഡിക്ക ഗ്രൂജിച്ച് പറഞ്ഞു. മോശം പെരുമാറ്റത്തിനു നാല് മത്സരങ്ങളുടെ സസ്പെന്‍ഷന്‍ നേരിടുന്നതിനാല്‍ മുഖ്യപരിശീലകന്‍ റാങ്കോ പോപോവിച്ചിനു കൊച്ചിയിലും ഗാലറിയില്‍ ഇരുന്നു കളി കാണേണ്ടിവരും.