ഉരുക്ക് കോട്ട ഇളക്കി ബ്ലാസ്റ്റേഴ്‌സ്, ആദ്യപകുതിയിൽ തന്നെ ഡ്രൈവിംഗ് സീറ്റിൽ

ഇതൊക്കെയാണ് ആരാധകർ ആഗ്രഹിച്ച കളി , കളിയുടെ തുടക്കം മുതൽ ബ്ലാസ്റ്റേഴ്‌സ് നിയന്ത്രിച്ച ആദ്യ പകുതി അവസാനിച്ചപ്പോൾ കേരളം ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുന്നിൽ. ബ്ലാസ്റ്റേഴ്‌സ് മാത്രം നിയന്ത്രിച്ച പകുതിയിൽ ഗില്ലിന്റെ പിഴവിൽ നിന്നും വന്ന ഗോൾ ഇല്ലായിരുന്നു എങ്കിൽ ജംഷഡ്പൂർ ചിത്രത്തിൽ പോലുമാണ് ഉണ്ടാകുമായിരുന്നില്ല.

കളിയുടെ തുടക്കം മുതൽ ആരാധകർക്ക് ന്യൂ ഇയർ സമ്മാനം നൽകിയേ അടങ്ങു എന്ന വാശിയിലാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. ആദ്യ മിനുട്ട് മുതൽ കളിച്ച ആക്രമണ ഫുട്‍ബോളിന്റെ സമ്മാനം കിട്ടിയാൽ ഒമ്പതാം മിനിറ്റിൽ. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാണാൻ ആഗ്രഹിച്ച ദിമിത്രിയോസ്-അപ്പസ്തോലസ് കൂട്ടുകെട്ടിൽ പിറന്ന മനോഹരമായ ഗോൾ നേടിയത് അപ്പസ്തോലസ്, താരത്തിന്റെ സീസണൽ രണ്ടാം ഗോൾ. ഗോൾ നേടിയ ശേഷം ബ്ലാസ്റ്റേഴ്‌സ് വീണ്ടും വീണ്ടും ആക്രമിച്ചെങ്കിലും ഗോൾ മാത്രം അകന്ന് നിന്നു.

ഇതിനിടയിൽ ബ്ലാസ്റ്റേഴ്‌സ് ബോക്സ് ആക്രമിക്കാൻ കിട്ടിയ അവസരം ജംഷഡ്പൂർ നാണായി ഉപയോഗിച്ചു. സമ്മർദ്ദ നിമിഷത്തിൽ ഔട്ടിങ് പിഴച്ച ഗില്ലിന്റെ കൈയിൽ നിന്നും തട്ടിത്തെറിച്ച പന്ത് 17 ആം മിനിറ്റിൽ ഡാനിയേൽ ചീമ ചുക്കു വലയിലാക്കി. ആക്രമണ തന്ത്രം വിടാതെ പയറ്റിയ ബ്ലാസ്റ്റേഴ്സിന് അർഹിച്ച സമ്മാനം ലഭിച്ചത് 31 ആം മിനിറ്റിൽ. ബ്ലാസ്റ്റേഴ്‌സ് ആക്രമണത്തിനൊടുവിൽ തട്ടിത്തെറിച്ച പന്ത് ജംഷഡ്പൂർ ഹാരത്തിനെ കൈയിൽ; ബ്ലാസ്റ്റേഴ്സിന് പെനാൽറ്റി, കിട്ടിയ അവസരം നന്നായി മുതൽക്കിയ ദിമിത്രിയോസ് മനോഹരമായ ഫിനീഷിംഗിലൂടെ പന്ത് വലയിലാക്കി.

Read more

എന്തായാലും കൂടുതൽ ഗോളുകൾ തന്നെയാകും ബ്ലാസ്റ്റേഴ്സിന്റെ ലക്‌ഷ്യം.