മഴയിലും കെടാതെ ബ്ലാസ്റ്റേഴ്സിന്റെ "ജിങ്കൻ" പക, ബാംഗ്ലൂരിനെ തകർത്തെറിഞ്ഞ് കൊമ്പന്മാർ

ഇതാണ് ഞങ്ങൾ ആഗ്രഹിച്ച ബ്ലാസ്റ്റേഴ്‌സ്, ഒരു ലീഡിൽ കടിച്ചുതൂങ്ങി കിടക്കാതെ വീണ്ടും വീണ്ടും ഗോളടിച്ചു കൂട്ടുന്ന ബ്ലാസ്റ്റേഴ്‌സ്. ആദ്യ പകുതിയിൽ എവിടെ നിർത്തിയോ അവിടെ നിന്ന് തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ബാംഗ്ലൂരിനെ തകർത്ത് തുടർച്ചയായ അഞ്ചാമത്തെ ജയം സ്വന്തമാക്കി.

ഒരിക്കൽ തെക്കിന്റെ നായകൻ എന്നുപറഞ്ഞ് ബ്ലാസ്റ്റേഴ്‌സ് ഒരുപാട് സ്നേഹിച്ച ജിങ്കൻ മത്സരശേഷം ഇങ്ങനെ ചിന്തിച്ച് കാണും- ഏത് സമയത്താണോ എനിക്ക് ബ്ലാസ്‌റ്റേഴ്‌സിനെ കളിയാക്കാൻ തോന്നിയതെന്ന്. പണ്ട് ബ്ലാസ്റ്റേഴ്സിന്റെ കളിയാക്കിയതിന് ആദ്യ മിനിറ്റ് മുതൽ കളിയുടെ അവസാനം വരെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ജിങ്കനെ കൂവി പൊളിച്ചു. കളിയുടെ ഒരു നിമിഷം പോലും അയാൾക്ക് സന്തോഷിക്കാനുള്ള വകയൊന്നും കിട്ടിയില്ല.

ആദ്യ പകുതി

മഴ സാധാരണ ഗ്രൗണ്ടിലെത്തുന്ന ആളുകളുടെ എന്നതിൽ കുറവ് വരുത്തിയെങ്കിലും ആവേശം കുറച്ചില്ല. മുഖ്യശത്രുക്കളായ ബാംഗ്ലൂരിനെ സ്വന്തം മണ്ണിൽ നേരിട്ട ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുന്നിലെത്തി .

കളിയുടെ പതിനാലാം മിനിറ്റിൽ സുനിപ്പോൾ ഛേത്രി പെനാൽറ്റിയിലൂടെ ബാംഗ്ലൂരിനെ മുന്നിൽ എത്തിച്ചപ്പോൾ കളിയുടെ ഇരുപത്തിനാലാം മിനിറ്റിൽ പ്രതിരോധത്തിലെ സൂപ്പർമാൻ മാർക്കോ ലെസ്‌കോവിച്ച് ബ്ലാസ്‌റ്റേഴ്‌സിനെ ഒപ്പമെത്തിച്ചു, തുടർന്നും നിരവധി അവസരങ്ങൾ തുറന്നിട്ട ടീമിനെ സൂപ്പർ സ്‌ട്രൈക്കർ ദിമിട്രോസ് 43 ആം മിനിറ്റിൽ അർഹതപ്പെട്ട ലീഡിലെത്തിച്ചു.

രണ്ടാം പകുതി

Read more

എവിടെ നിർത്തിയോ അവിടെ നിന്ന് തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് മനോഹര ഫുടബോൾ കളിച്ച പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് തന്നെ ആധിപത്യം പുലർത്തി. 70 ആം മിനിറ്റിൽ പകരക്കാരനായെത്തിയ അപ്പസ്തോലസ് ബ്ലാസ്റ്റേഴ്‌സ് ലീഡ് ഉയർത്തി. താരത്തിന്റെ കഴിവ് മുഴുവൻ കാണിച്ച ആ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആരാധകർട് ആനന്ദത്തിൽ ആറാടി . കളിയിൽ ഒരു നിമിഷം ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം അലസത കാണിച്ചപ്പോഴാണ് ഫ്രാൻസിസ്കോയിലൂടെ ബാംഗ്ലൂർ 81 ആം മിനിറ്റിൽ രണ്ടാം ഗോൾ മടക്കി.