ആരാധകരെ അക്രമിച്ച സംഭവം; ബ്ലാസ്‌റ്റേഴ്‌സ് മാനേജ്മെന്‍റ് ഇടപെടുന്നു

കേരള ബ്ലാസ്റ്റേഴ്സ് പൂനെ മത്സരത്തിനു ശേഷം ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ അക്രമിക്കപ്പെട്ടിരുന്നത് വാര്‍ത്തയായിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഇടപെടുകയാണ്. വിഷയത്തെ സംബ്ന്ധിച്ച്  എഫ് സി പൂനെ സിറ്റിയുമായും മറ്റ് ടീമുകളുമായും ബന്ധപ്പെട്ട് ആരാധകര്‍ക്ക് സുരക്ഷ ഉറപ്പു വരുത്തുമെന്നും ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

” പൂനെയ്ക്കെതിരായ മത്സരത്തിന് ശേഷം നടന്ന സംഭവം ദൗര്‍ഭാഗ്യകരമാണ്.  മത്സരത്തിന് മുമ്പ് പൂനെ ടീം മികച്ച രീതിയിലുള്ള സ്വീകരണമാണ് തന്നത്, അത് കൊണ്ട് യഥാര്‍ത്ഥ പൂനെ ആരാധകര്‍ ഇത്തരത്തില്‍ പെരുമാറുകയില്ല,” പ്രസ്താവനയില്‍ പറയുന്നു.

ഈ സീസണില്‍ ഒരുപാട് പേര് ടീമിനൊപ്പം സഞ്ചരിച്ച് കളി കാണാനെത്തുന്നുണ്ട്. ഈ സീണില്‍ സഞ്ചരിക്കുന്ന ആരാധകര്‍ വളരെയധികം കൂടിയിട്ടുമുണ്ട് എന്നത് ടീമിന് എറെ ഗുണകരമായിട്ടുണ്ട്. പൂനെയിലുണ്ടായതുപോലെയുള്ള അനിഷ്ട സംഭവങ്ങള്‍ അതിനെ പ്രതികൂലമായി ബാധിക്കും. അത് കൊണ്ട് തന്നെ ടീമുകളുമായി ആലോചിച്ച് മികച്ച സുരക്ഷ ഉറപ്പുവരുത്തുമെന്നും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഉറപ്പു നല്‍കി.

ബാലവാടി സ്റ്റേഡിയത്തിനകത്തുവച്ചും ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കെതിരെ മര്‍ദ്ദനമുണ്ടായിരുന്നു. ഒരു കൂട്ടം പൂണെ ആരാധകരാണ് മഞ്ഞപ്പടയെ മര്‍ദ്ദിച്ചത്. ഇക്കാര്യം സൂചിപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.സോഷ്യല്‍ മീഡിയയില്‍ പൂണെ ആരാധകരുടെ നടപടിയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് അവസാന നിമിഷം വിനീത് നേടിയ ഗോളില്‍ വിജയം കൊയ്തിരുന്നു. ഇതാണ് സമനില ഉറപ്പിച്ച പൂണെ ആരാധകരെ പ്രകോപിപ്പിച്ചത്.ബ്ലാസ്റ്റേഴ്സിനായി വിനീതും ജാക്കിചന്ദ് സിംഗും ഗോള്‍ നേടിയപ്പോള്‍ പൂണെയ്ക്കായി പെനാള്‍റ്റിയിലൂടെ അല്‍ഫാരോ ആശ്വാസ ഗോള്‍ നേടി.

https://www.facebook.com/ISLtransfermarket/videos/1163363153796830/