റെനെയോട് കണ്ടം വഴി ഓടാന്‍ പറഞ്ഞ് ആരാധകര്‍: രൂക്ഷ വിമര്‍ശനവുമായി മഞ്ഞപ്പട

ബ്ലാസ്റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിങ്കനെ വിമര്‍ശിച്ച മുന്‍ പരിശീലകന്‍ റെന മ്യൂലസ്റ്റീനെതിരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയിട്ട് ആരാധകര്‍. കഴിഞ്ഞ ദിവസമാണ് ജിങ്കനേയും ബ്ലാസ്റ്റേഴ്‌സിനേയുമൊക്കെ രൂക്ഷമായി വിമര്‍ശിച്ച് റെനെ എത്തിയത്. അതിനു പിന്നാലെയാണ് താരത്തിന് പിന്തുണയുമായി ആരാധകര്‍ രംഗത്തെത്തിയത്.് ജിങ്കന്‍ പ്രഫഷണലിസമില്ലാത്ത താരമാണെന്നായിരുന്നു ക്ലബ് വിട്ട റെനെയുടെ വിമര്‍ശനം.

എഫ് സി ഗോവയ്‌ക്കെതിരെ 5-2 ന് തോറ്റതിന് ശേഷവും ജിങ്കന്‍ നൈറ്റ് പാര്‍ട്ടിയില്‍ പോയി ആഘോഷിക്കുകയായിരുന്നുവെന്നും, ബെംഗളൂരുവിനെതിരെയുള്ള മത്സരത്തില്‍ എതിര്‍ താരത്തെ ഗോള്‍ നേടാന്‍ ജിങ്കന്‍ അനുവദിച്ചെന്നും പറഞ്ഞ മ്യൂളന്‍സ്റ്റീന്‍, ഒരു ക്യാപ്റ്റന്‍ ഇങ്ങനെ പെരുമാറാമോ എന്നും ചോദിച്ചിരുന്നു. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.

 

 

മ്യൂളസ്റ്റിനെ രൂക്ഷമായി വിമര്‍ശിച്ചും ജിങ്കന് ശക്തമായ പിന്തുണ നല്‍കിയുമാണ് മഞ്ഞപ്പട ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യന്‍ പ്രതിരോധ താരത്തിന്റെ ഇതുവരെയുള്ള പ്രകടനത്തില്‍ ആരാധകര്‍ സംതൃപ്തരാണെന്ന് വ്യക്തമാക്കുന്നു. ഐഎസ്എല്ലില്‍ 50 മത്സരങ്ങള്‍ കളിച്ച ആദ്യ ഇന്ത്യന്‍ താരമാണ് ദേശീയ ടീമിലെ പ്രതിരോധ കോട്ടയായ സന്ദേശ് ജിങ്കന്‍.