ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ച് മഞ്ഞപ്പട

ബ്ലാസ്റ്റേഴ്‌സിനെ മറ്റ് ടീമുകളില്‍ നിന്ന് വ്യത്യസ്തരാക്കുന്നത് അവരുടെ ആരാധകക്കൂട്ടം തന്നെയാണ്. തോല്‍വിയിലും ജയത്തിലും ബ്ലാസ്‌റ്റേഴ്‌സിന് കട്ട സപ്പോര്‍ട്ടുമായി ആരാധകര്‍ കൂടെയുണ്ട്. എതിര്‍ടീമുകള്‍ക്കൊക്കെയും അത്ഭുതമാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരായ മഞ്ഞപ്പടയേ.

കഴിഞ്ഞ ദിവസം മുംബൈ സിറ്റിയുമായുള്ള മത്സരശേഷം എല്ലാവരുടേയും മനംകവരുന്നിരിയ്ക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരായ മഞ്ഞപ്പട. മൂന്നാമത്തെ ഹോം മാച്ചിലും ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് വിജയം അകന്ന് നിന്നതിന്റെ നിരാശയിലും മത്സരശേഷം സ്‌റ്റേഡിയം മുഴുവന്‍ വൃത്തിയാക്കിയശേഷമാണ് മഞ്ഞപ്പട സ്‌റ്റേഡിയം വിട്ടത്.

https://www.facebook.com/manjappadaKBFCfans/videos/1793540917613068/

Read more

മഞ്ഞപ്പട ഫാന്‍ ക്ലബിന്റെ ഔദ്യോഗിക പേജിലൂടെയാണ് ആരാധകര്‍ സ്റ്റേഡിയം വൃത്തിയാക്കുന്നതിന്റെ വീഡിയോ പുറത്തു വന്നത്. പ്ലാസ്റ്റിക് കവറുകളും കുപ്പികളും നിറഞ്ഞ ഗ്യാലറികള്‍ ഒരു കൂട്ടം ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ വൃത്തിയാക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്
ഐഎസ്എല്ലിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജും മഞ്ഞപ്പടയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു..