ലോകോത്തര താരം ഇതാണ്; വെളിപ്പെടുത്തലുമായി ചെല്‍സി താരം

റൊണാള്‍ഡോയാണോ മെസ്സിയാണോ ലോകോത്തര താരമെന്ന തര്‍ക്കം ഫുട്‌ബോള്‍ ലോകത്ത് തുടങ്ങിയിട്ട് കാലം കുറച്ചായി. ഇരുവരും മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ദ്യോര്‍ അഞ്ച് തവണ വീതം പങ്കിട്ട് ഇരുവരും തമ്മിലുള്ള പോരാട്ടം തുടരുകയാണ്.ചെല്‍സിയുടെ മിഡ്ഫീല്‍ഡര്‍ ഈഡന്‍ ഹസാര്‍ഡിന്റെ വെളിപ്പെടുത്താലാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ച.

താന്‍ കണ്ട ഏറ്റവും മികച്ച ഫുട്‌ബോളര്‍ മെസ്സിയാണ് എന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഞാന്‍ കണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോളര്‍ ലയണല്‍ മെസ്സിയാണ് എന്നാണ് ഈ ബെല്‍ജിയം താരം പറഞ്ഞത്. നമ്മള്‍ ഒരു ടീമിനു വേണ്ടി കളിക്കുമ്പോള്‍ ലോകോത്തര ടീമുകള്‍ക്കെതിരെയും ലോകോത്തര താരങ്ങള്‍ക്കെതിരെയും കളിക്കേണ്ടതായി വരും. ഞാന്‍ കണ്ട ഏറ്റവും മികച്ച ഫുട്‌ബോളര്‍ മെസ്സിയാണ്.

Read more

അഞ്ചാം ബാലണ്‍ ദ്യോര്‍ പുരസ്‌കാരം നേടി റയലിന്റെ ഇതിഹാസം റൊണാള്‍ഡോ പുരസ്‌കാര നേട്ടത്തില്‍ മെസ്സിയ്‌ക്കൊപ്പെ എത്തിയിരുന്നു.